ഡ്യൂറൻഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിനെ ബംഗളൂരു തോൽപ്പിച്ചത്. മത്സരത്തിന്റെ അവസാനത്തിൽ ജോർഹെ പെരേര ഡയസ് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് തോൽവി സമ്മാനിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറന്റ് കപ്പ് എന്ന സ്വപ്നം പൊലിയുകയായിരുന്നു.
ബംഗളൂരു എഫ്സിയും മോഹൻ ബഗാനും തമ്മിലാണ് ഇനി സെമിഫൈനൽ പോരാട്ടം കളിക്കുക. ബംഗളൂരുവിനെതിരെയുള്ള മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ ബ്ലാസ്റ്റേഴ്സിന് ഒരു തിരിച്ചടി ഏറ്റിരുന്നു. അതായത് ഗോൾകീപ്പർ സോം കുമാറിന് പരിക്ക് ഏൽക്കുകയായിരുന്നു.പെരേര ഡയസുമായി അദ്ദേഹത്തിന്റെ തല കൂട്ടിയിടിക്കുകയായിരുന്നു.അതേത്തുടർന്ന് മത്സരത്തിൽ നിന്ന് അദ്ദേഹത്തെ പിൻവലിക്കേണ്ടിവന്നു.തുടർന്ന് സച്ചിൻ സുരേഷ് ആയിരുന്നു ഗോൾവല കാത്തിരുന്നത്.
പരിക്കിന്റെ അപ്ഡേറ്റുകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. ആറ് സ്റ്റിച്ചുകൾ ഇടേണ്ടിവന്നു.പക്ഷേ കുഴപ്പങ്ങൾ ഒന്നുമില്ല.സോം കുമാർ ഇപ്പോൾ ഓക്കെയാണ് എന്നുള്ള കാര്യം കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ആവശ്യമായ ചികിത്സകൾ അദ്ദേഹത്തിന് ലഭിച്ച കഴിഞ്ഞിട്ടുണ്ട്.അദ്ദേഹം എന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തും എന്നുള്ളതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐഎസ്എൽ മത്സരം ആരംഭിക്കുന്നതിന് മുന്നേ തന്നെ അദ്ദേഹം മടങ്ങിയെത്തും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. കേവലം 19 വയസ്സ് മാത്രം ഉള്ള സോം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്. ഏതായാലും വളരെ പെട്ടെന്ന് മടങ്ങിവരാനുള്ള ഒരുക്കങ്ങളിൽ ആയിരിക്കും താരമുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിലെ ക്യാമ്പ് തുടരാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.