വളരെ പാഷനേറ്റായിട്ടുള്ള ഫാൻസ്:ബ്ലാസ്റ്റേഴ്സിൽ എത്തിയ ശേഷമുള്ള സോമിന്റെ ആദ്യ പ്രതികരണം!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യ സൈനിങ് ഇന്നലെയാണ് ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് ഗോൾ കീപ്പർമാരെ ബ്ലാസ്റ്റേഴ്സ് ഈയിടെ കൈവിട്ടിരുന്നു. അതിനുപകരമായി ഒരു ഗോൾ കീപ്പറെയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കൊണ്ടുവന്നിട്ടുള്ളത്. കേവലം 19 വയസ്സ് മാത്രമുള്ള സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.
ഇന്ത്യയുടെ അണ്ടർ 20 ടീമിന്റെ കീപ്പറാണ് ഇദ്ദേഹം. എന്നാൽ കഴിഞ്ഞ സീസണുകൾ അദ്ദേഹം യൂറോപ്പിലാണ് കളിച്ചിട്ടുള്ളത്.സ്ലോവേനിയൻ ക്ലബ്ബായ ഒളിമ്പിയയുടെ അണ്ടർ 19 ടീമിന്റെ ഗോൾ കീപ്പറായിരുന്നു ഇദ്ദേഹം. അവിടെ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. നാലുവർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്. 2028 വരെ അദ്ദേഹം ക്ലബിനോടൊപ്പം ഉണ്ടാകും.
ബ്ലാസ്റ്റേഴ്സിൽ എത്തിയതിനുശേഷം ഉള്ള ആദ്യ പ്രതികരണം ഈ താരം രേഖപ്പെടുത്തിയിട്ടുണ്ട്. താൻ വളരെയധികം എക്സൈറ്റഡ് ആണ് എന്നാണ് സോം കുമാർ പറഞ്ഞിട്ടുള്ളത്.പാഷനേറ്റായിട്ടുള്ള ഈ ആരാധകർക്ക് വേണ്ടി സർവ്വതും സമർപ്പിക്കാൻ താൻ തയ്യാറായിക്കഴിഞ്ഞു എന്നും സോം കുമാർ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
കേരള ബ്ലാസ്റ്റേഴ്സിൽ ജോയിൻ സാധിച്ചതിൽ ഞാൻ വളരെയധികം ആവേശഭരിതനാണ്. ടീമിനെ കോൺട്രിബ്യൂട്ട് ചെയ്യുക എന്നതിൽ മാത്രമാണ് എന്റെ ശ്രദ്ധ.ഒരു താരം എന്ന നിലയിൽ വളരാനുള്ള എന്റെ മുന്നിൽ ലഭിച്ച ഏറ്റവും മികച്ച അവസരമാണിത്. ഈ ക്ലബ്ബിന് വേണ്ടിയും ഇവിടുത്തെ പാഷനേറ്റായിട്ടുള്ള ആരാധകർക്ക് വേണ്ടിയും എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ തയ്യാറായി കഴിഞ്ഞു,ഇതാണ് സോം കുമാർ പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സിന് ഈയൊരു താരം മുതൽക്കൂട്ട് തന്നെയാണ്.സച്ചിൻ സുരേഷിന് പുറകിൽ ആയിരിക്കും ഇദ്ദേഹത്തിന്റെ സ്ഥാനം. കൂടാതെ ഐസ്വാൾ എഫ്സിയുടെ ഗോൾ കീപ്പറായ നോറ ഫെർണാണ്ടസും ഇപ്പോൾ ക്ലബ്ബിലേക്ക് വരുന്നുണ്ട്.