പുത്തരിയിൽ തന്നെ കല്ലുകടി, പുതിയ താരം ജോഷുവാ സിറ്റോരിയോക്ക് പരിക്കേറ്റു, കൂടുതൽ വിവരങ്ങൾ പുറത്ത്.
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടരുകയാണ്. ട്രെയിനിങ് ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. പരിശീലകൻ ഇവാൻ വുകുമനോവിച്ച് ഉടൻതന്നെ ടീമിനോടൊപ്പം ചേരും. വിദേശ സെന്റർ ബാക്കായ മാർക്കോ ലെസ്ക്കോവിച്ച് കൂടി ക്ലബ്ബിനോടൊപ്പം ചേരാനുണ്ട്.
ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയ ആദ്യത്തെ വിദേശ സൈനിംഗ് ആണ് ജോഷുവ സോറ്റിരിയോ.ദീർഘകാലം ഓസ്ട്രേലിയയിൽ കളിച്ചു പരിചയമുള്ള ഈ താരം ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. എന്നാൽ തുടക്കത്തിൽ വളരെ നിരാശാജനകമായ വാർത്തയാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ പുറത്തുവന്നത്. അദ്ദേഹത്തിന് പരിശീലനത്തിനിടെ പരിക്കേറ്റിരിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.തുടക്കത്തിൽ അദ്ദേഹം പരിക്കേറ്റു കൊണ്ട് പുറത്ത് പോകുന്ന ഒരു വീഡിയോയായിരുന്നു വന്നത്. മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹത്തെ കാറിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതായിരുന്നു വീഡിയോ. ഇപ്പോൾ പരിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു.
— Eren Yeager (@Barca_Kbfcstan) July 16, 2023
ട്രെയിനിങ്ങിനിടെ ബോൾ ഹെഡ് ചെയ്യുന്ന സമയത്ത് മറ്റൊരു സഹതാരവുമായി അദ്ദേഹം കൂട്ടിയിടിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ കാലിനാണ് പരിക്ക് ഏറ്റിരിക്കുന്നത്.പക്ഷേ ചെറിയ പരിക്കാണ് എന്നാണ് റിപ്പോർട്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പരിക്ക് ഗുരുതരമല്ല എന്നത് ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.
ഡ്യൂറന്റ് കപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. ഓഗസ്റ്റ് മൂന്നാം തീയതി മുതലാണ് ഈ കപ്പ് ആരംഭിക്കുക. ബ്ലാസ്റ്റേഴ്സ് തങ്ങളുടെ എ ടീമിനെ തന്നെ കളത്തിലേക്ക് ഇറക്കിയേക്കും.