കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് ആദ്യമായി എത്തിച്ച താരങ്ങളിൽ ഒരാളാണ് ജോഷുവ സോറ്റിരിയോ. ഓസ്ട്രേലിയൻ താരമായ ഇദ്ദേഹത്തെ ന്യൂകാസിൽ ജറ്റ്‌സിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നത്. താരത്തിന് വേണ്ടി വലിയ ഒരു തുക ട്രാൻസ്ഫർ ഫീ ആയിക്കൊണ്ട് ബ്ലാസ്റ്റേഴ്സിന് ചിലവഴിക്കേണ്ടി വരികയും ചെയ്തിരുന്നു.
എന്നാൽ നിർഭാഗ്യം കേരള ബ്ലാസ്റ്റേഴ്സിനും താരത്തിനും വില്ലനായി.എന്തെന്നാൽ ട്രെയിനിങ്ങിനിടയിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ സീസണിൽ ഇതുവരെ കളിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം നടത്താൻ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇപ്പോഴും പരിക്കിൽ നിന്നും മുക്തനാകുന്നതിന്റെ പ്രോസസ് താരം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ താരവുമായി ബന്ധപ്പെട്ട ഒരു വാർത്ത ഫുട്ബോൾ എക്സ്ക്ലൂസീവ് റിപ്പോർട്ട് ചെയ്തിരുന്നു. അതായത് സോറ്റിരിയോ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കോൺട്രാക്ട് റദ്ദാക്കി എന്നായിരുന്നു വാർത്ത. ഇരുപാർട്ടികളും പരസ്പര ധാരണയോടു കൂടി കരാർ അവസാനിപ്പിച്ചു എന്നായിരുന്നു ഫുട്ബോൾ എക്സ്ക്ലൂസീവ് അവകാശപ്പെട്ടിരുന്നത്.2025നുള്ളിൽ ഇന്ത്യയിലെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് മടങ്ങിവരണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടപരിഹാരം നൽകേണ്ട ഒരു ക്ലോസ് ഉണ്ടെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
ഈ വാർത്തയിൽ കൂടുതൽ ആധികാരികത വരേണ്ടതുണ്ട് എന്നത് നമ്മൾ അപ്പോൾ തന്നെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സോറ്റിരിയോയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി അതിന്റെ ആധികാരികതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്തെന്നാൽ അദ്ദേഹം കോൺട്രാക്ട് ടെർമിനേറ്റ് ചെയ്തിട്ടില്ല എന്നത് തന്നെയാണ് വ്യക്തമാവുന്നത്.സോറ്റിരിയോ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്.സെക്കന്റ് റൺ ബാക്ക് ഇൻ സിക്സ് മന്ത്സ് എന്നാണ് ഇതിന്റെ ക്യാപ്ഷനായി കൊണ്ട് നൽകിയിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിനെ മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതായത് അദ്ദേഹം മടങ്ങിയെത്താനുള്ള ശ്രമങ്ങളിലാണ്.താരം ക്ലബ്ബ് വിട്ടിട്ടില്ല. ഈ റൂമറുകൾക്കുള്ള ഒരു മറുപടി എന്നോണമാണ് അദ്ദേഹം ഈ സ്റ്റോറി ഷെയർ ചെയ്തത് എന്നത് വ്യക്തമാണ്.ഏതായാലും സോറ്റിരിയോ എന്ന് മടങ്ങിയെത്തും എന്നതൊന്നും വ്യക്തമല്ല.ഈ സീസണിൽ കളിക്കാനുള്ള സാധ്യതകൾ കുറവാണ് എന്ന് തന്നെയാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.