കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്ട്രൈക്കറായ ജോഷുവാ സോറ്റിരിയോക്ക് പരിശീലനത്തിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു.അദ്ദേഹത്തിന്റെ ആങ്കിളിനാണ് പരിക്ക് ഏറ്റത്.ഉടൻതന്നെ ഈ താരം സർജറിക്ക് വിധേയനാവും. അടുത്തവർഷം വരെ അദ്ദേഹത്തിന് കളിക്കാനാവില്ലെന്നും അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്നും കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് അറിയിച്ചു.
ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നടത്തിയ വിദേശ സൈനിങ്ങാണ് സോറ്റിരിയോ. ന്യൂ കാസിൽ എന്ന ക്ലബ്ബിൽ നിന്നായിരുന്നു ട്രാൻസ്ഫർ ഫീ നൽകിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലേക്ക് എത്തിച്ചത്. രണ്ടുവർഷത്തെ കരാർ അദ്ദേഹത്തിനുണ്ട്.അതുകൊണ്ടുതന്നെ കോൺട്രാക്ട് റദ്ദാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയില്ല. അദ്ദേഹത്തിന്റെ പരിക്ക് ഭേദമാകും വരെ കേരള ബ്ലാസ്റ്റേഴ്സ് കാത്തിരിക്കുകയും അദ്ദേഹത്തിന് സപ്പോർട്ട് നൽകുകയും ചെയ്യും.
ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകളിലെ പ്രധാനപ്പെട്ട താരം നഷ്ടമായതിനാൽ ഒരു പകരക്കാരൻ ഉണ്ടാവും. കേരള ബ്ലാസ്റ്റേഴ്സ് അതിനു വേണ്ടി ശ്രമിക്കുമെന്നത് മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ സോറ്റിരിയോക്ക് ഒരുപാട് പണവും സാലറിയും ബ്ലാസ്റ്റേഴ്സിന് ചിലവഴിക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ ഒരു പകരക്കാരനെ കൊണ്ടു വരുമ്പോൾ ചിലവ് കുറഞ്ഞ ഒരു താരത്തെയായിരിക്കും ബ്ലാസ്റ്റേഴ്സ് കൊണ്ടുവരിക.ഒരു ഏഷ്യൻ സ്ട്രൈക്കറെ, അഥവാ ഒരു സാഫ് താരത്തെയായിരിക്കും ബ്ലാസ്റ്റേഴ്സ് കൊണ്ടുവരിക എന്നാണ് സൂചനകൾ.
സോറ്റിരിയോക്ക് പകരം ഒരു വമ്പൻ സ്രാവ് എത്തില്ല എന്നത് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾ കുറക്കുന്നത്. പക്ഷേ വരുന്നത് ആരായാലും അവർ മികച്ച പ്രകടനം നടത്തണേ പ്രാർത്ഥനയാണ് ആരാധകർക്കുള്ളത്.