Breaking News : കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിക്കുന്നത് ട്രന്റ് ബുഹാഗിയറിന് വേണ്ടി.
കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ സ്ട്രൈക്കറെ ആവശ്യമായ സമയമാണിത്. ജോഷ്വാ സോറ്റിരിയോയെ കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ് ഒരു മികച്ച സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന് അനിവാര്യമായത്.നിരവധി റൂമറുകൾ പുറത്തേക്ക് വന്നെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.
ഓസ്ട്രേലിയൻ ക്ലബ്ബായ ന്യൂകാസിൽ ജെറ്റ്സിൽ എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് സോറ്റിരിയോയെ എത്തിച്ചിരുന്നത്.അതേ ക്ലബ്ബിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ പകരക്കാരനെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ഉള്ളത്.ട്രന്റ് ബുഹാഗിയറിന് വേണ്ടിയാണ് ക്ലബ്ബ് ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നത്.മാക്സിമസ് ഏജന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
25 വയസ്സുള്ള ഈ ഫോർവേഡ് ഓസ്ട്രേലിയയുടെ അണ്ടർ 23 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.ന്യൂ കാസിലിനെ കൂടാതെ സെൻട്രൽ കോസ്റ്റ് മറൈനേഴ്സ്,സിഡ്‌നി എഫ്സി എന്നിവർക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ലീഗിൽ ആകെ 130 മത്സരങ്ങൾ കളിച്ച ഈ താരം 18 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. നിലവിൽ 2024 വരെ ന്യൂകാസിൽ ജെറ്റ്സുമായി അദ്ദേഹത്തിന്റെ കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.
🚨 We can confirm from a reliable source that Kerala Blasters are eyeing to land 25 year 𝙏𝙧𝙚𝙣𝙩 𝘽𝙪𝙝𝙖𝙜𝙞𝙖𝙧 as their Asian quota for the upcoming season.Currently he's contracted with Newcastle Jets. #Indianfootball #KBFC #Transfers #MXM pic.twitter.com/ou7I7sp2wY
— 𝙈𝘼𝙓𝙄𝙈𝙐𝙎 (@maximus_agent) August 2, 2023
നേരത്തെ ക്ലബ്ബ് കൊളംബിയൻ താരമായ ഡാമിറിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ അദ്ദേഹം കൊളംബിയൻ ക്ലബ്ബായ ജൂനിയേഴ്സിന്‍റെ ഓഫർ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഉടൻതന്നെ സൈനിങ്ങ് പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.