ജോഷുവ സോറ്റിരിയോയുടെ  കാര്യത്തിൽ അപ്ഡേറ്റ്, അദ്ദേഹം തിരിച്ചെത്തുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ആദ്യമായി സ്വന്തമാക്കിയ വിദേശ താരം ഓസ്ട്രേലിയൻ താരമായ ജോഷുവ സോറ്റിരിയോയാണ്.ന്യൂകാസിൽ ജെറ്റ്സ് എന്ന ക്ലബ്ബിൽ നിന്നായിരുന്നു അദ്ദേഹത്തെ കൊണ്ടുവന്നത്. അദ്ദേഹത്തിന് വേണ്ടി വലിയ ഒരു തുക തന്നെ ക്ലബ്ബ് ചെലവഴിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിൽ ഏറ്റവും ആദ്യം ജോയിൻ ചെയ്ത താരങ്ങളിൽ ഒരാൾ കൂടിയാണ് സോറ്റിരിയോ.

എന്നാൽ ട്രെയിനിങ്ങിനിടയിൽ അദ്ദേഹത്തിന് പരിക്ക് പറ്റി.ഗുരുതരമായ പരിക്കേറ്റതോട് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടർന്ന് ഇത്രയും കാലം പരിക്കിൽ നിന്നും മുക്തനാവുന്ന പ്രോസസിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. ഓസ്ട്രേലിയയിൽ വച്ചാണ് അദ്ദേഹം തന്റെ റീഹാബ് തുടരുന്നത്.രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് റദ്ദാക്കുമെന്ന റൂമറുകൾ ഉണ്ടായിരുന്നു.

പക്ഷേ അതെല്ലാം വെറും റൂമറുകൾ മാത്രമായിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന് അദ്ദേഹത്തെ നിലനിർത്താൻ തന്നെയാണ് പദ്ധതി. ഇപ്പോൾ അദ്ദേഹത്തിന്റെ കാര്യത്തിൽ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തേക്ക് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് ക്യാമ്പിനൊപ്പം അദ്ദേഹം ജോയിൻ ചെയ്യുകയാണ്. ഏപ്രിൽ മാസം അവസാനത്തിലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിനൊപ്പം ജോയിൻ ചെയ്യുക.

പക്ഷേ അദ്ദേഹം ഈ സീസണിൽ കളിക്കില്ല.ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല.പിന്നെ എന്തിന് അദ്ദേഹം ട്രെയിനിങ് ക്യാമ്പിലേക്ക് വരുന്നു എന്നത് ഒരു ചോദ്യമാണ്. അദ്ദേഹം വരുന്നതിന്റെ പ്രധാന ഉദ്ദേശം താരത്തിന്റെ റിഹാബിലിറ്റേഷൻ കണ്ടക്ട് ചെയ്യുക എന്നുള്ളതാണ്. അതുപോലെതന്നെ മറ്റുള്ള മെഡിക്കൽ ടെസ്റ്റുകൾ ക്ലബ് അദ്ദേഹത്തിന്റെ കാര്യത്തിൽ നടത്തും. താരത്തിന് എന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ സാധിക്കും എന്നതിന്റെ കൃത്യമായ സൂചനകൾ ഈ പരിശോധനകൾക്കു ശേഷം ലഭിക്കും.

എന്തായാലും അടുത്ത സീസണിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനോടൊപ്പം ഉണ്ടാകും.അതേസമയം അഡ്രിയാൻ ലൂണ ഇപ്പോൾ ബ്ലാസ്റ്റേഴ്സിനോടൊപ്പം ട്രെയിനിങ് നടത്തുന്നുണ്ട്.എന്നാൽ അവശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾ അദ്ദേഹം കളിക്കില്ല. പ്ലേ ഓഫ് മത്സരത്തിലെങ്കിലും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനുള്ള കഠിന പരിശ്രമങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.

Jaushua SotirioKerala Blasters
Comments (0)
Add Comment