ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടിക എടുത്തു പരിശോധിച്ചാൽ അതിൽ എപ്പോഴും സൗത്ത് അമേരിക്കയുടെ സാന്നിധ്യം നമുക്ക് കാണാൻ കഴിയും. സൗത്ത് അമേരിക്കയിലെ മിന്നും താരങ്ങൾ ഇപ്പോഴും ഗോൾ വേട്ട തുടരുകയാണ്. എടുത്തു പറയേണ്ടത് മുമ്പ് ബാഴ്സയിൽ ഗോളടിച്ചു കൂട്ടിയിരുന്ന MSN കൂട്ടുകെട്ട് തന്നെയാണ്. സൗത്ത് അമേരിക്ക ഭരിക്കുന്നത് MSN ആണ്.
ഇന്റർനാഷണൽ ഫുട്ബോളിൽ സൗത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങൾ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ലൂയിസ് സുവാരസുമാണ്.ഈ ഇന്റർനാഷണൽ ബ്രേക്കിലും മെസ്സിയും നെയ്മറും ഗോളടിച്ചിട്ടുണ്ട്. എന്നാൽ സുവാരസിന് ഉറുഗ്വയുടെ ഭാഗമാവാൻ സാധിച്ചിരുന്നില്ല.ഇക്വഡോറിനെതിരെ മെസ്സിയായിരുന്നു അർജന്റീനയുടെ വിജയഗോൾ നേടിയത്. നെയ്മർ ജൂനിയർ ബൊളീവിയക്കെതിരെ രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടി.
പെറുവിനെതിരെ നെയ്മർ ഒരു അസിസ്റ്റ് നേടിയിരുന്നു. 104 ഗോളുകൾ നേടിയ ലയണൽ മെസ്സിയാണ് സൗത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.നെയ്മർ ജൂനിയർ ബ്രസീൽ നാഷണൽ ടീമിനുവേണ്ടി ആകെ 79 ഗോളുകൾ ആണ് നേടിയിട്ടുള്ളത്.77 ഗോളുകൾ നേടിയ പെലെയെ മറികടന്നുകൊണ്ട് ബ്രസീൽ ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ നെയ്മർക്ക് കഴിഞ്ഞിരുന്നു.
സുവാരസും മോശക്കാരനല്ല. 68 ഗോളുകളാണ് സുവാരസ് തന്റെ രാജ്യത്തിനുവേണ്ടി നേടിയിട്ടുള്ളത്.സുവാരസിന് ഇനി ഒരു അങ്കത്തിനുള്ള ബാല്യം ഉണ്ട് എന്ന് തോന്നുന്നില്ല.പരിക്ക് അദ്ദേഹത്തിന് വലിയ ഒരു പ്രശ്നമാണ്. എന്നാൽ നെയ്മറും മെസ്സിയും ഇപ്പോഴും തകർപ്പൻ ഫോം തുടർന്നുകൊണ്ടിരിക്കുകയാണ്.