കളിച്ചത് 5 പ്രധാനപ്പെട്ട താരങ്ങളില്ലാതെ,ഇത് ഒന്നൊന്നര മെന്റാലിറ്റി: ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ആവേശകരമായ ഒരു വിജയം തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഒഡീഷയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരുപാട് സമയം പുറകിൽ നിന്ന ബ്ലാസ്റ്റേഴ്സ് അവിസ്മരണീയ തിരിച്ചുവരവ് നടത്തുകയായിരുന്നു. അങ്ങനെയാണ് ഇവാൻ വുകുമനോവിച്ചിന് ഒരു ഗംഭീര തിരിച്ചുവരവ് സമ്മാനിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞത്.
ഈ സീസണിന്റെ തുടക്കത്തിൽ തന്നെ പ്രതിസന്ധികൾ കേരള ബ്ലാസ്റ്റേഴ്സിന് വല്ലാതെ അരട്ടുകയാണ്. പരിക്കും വിലക്കുകളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രധാനപ്പെട്ട താരങ്ങളായ മിലോസ് ഡ്രിൻസിച്ച്,പ്രബീർ ദാസ് എന്നിവർക്ക് വിലക്കാണ്. അതേസമയം ജീക്സൺ സിംഗ്,ഐബൻബാ ഡോഹ്ലിങ്,മാർക്കോ ലെസ്ക്കോവിച്ച് എന്നിവരൊക്കെ പരിക്കിന്റെ പിടിയിലുമാണ്. ചുരുക്കത്തിൽ സുപ്രധാന താരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ വിജയം സ്വന്തമാക്കിയിട്ടുള്ളത്.
ഈ വിജയത്തിൽ ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് മറ്റാരുമല്ല, ക്ലബ്ബിന്റെ സ്പോട്ടിങ് ഡയറക്ടറായ കരോലിസ് സ്കിൻകിസാണ്. ബ്ലാസ്റ്റേഴ്സിന്റെ മെന്റാലിറ്റിയെ തന്നെയാണ് ഇദ്ദേഹം പ്രശംസിക്കുന്നത്. സുപ്രധാന താരങ്ങളുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് എത്തിച്ചത് ഈ മെന്റാലിറ്റിയാണ്.ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
One Team, One Love, One Family 💛#KBFCOFC #KBFC #KeralaBlasters pic.twitter.com/Lc9s0aQBvY
— Kerala Blasters FC (@KeralaBlasters) October 28, 2023
5 പ്രധാനപ്പെട്ട താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സിന് ലഭ്യമല്ലായിരുന്നു,പക്ഷേ നോ പ്രോബ്ലം.ഒരു പ്രശ്നവുമില്ല, അതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മെന്റാലിറ്റി.ബിഗ് ബ്രാവോ ടു എവരിവൺ..നല്ല കിടിലൻ പ്രകടനമായിരുന്നു,അർഹിച്ച വിജയമാണ് നമ്മൾ സ്വന്തമാക്കിയിട്ടുള്ളത്,ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ എഴുതിയിട്ടുള്ളത്.
.@KeralaBlasters secured a remarkable comeback victory in #KBFCOFC! 💥
— Indian Super League (@IndSuperLeague) October 27, 2023
Watch the full highlights here: https://t.co/ehHMMo9Hu2#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #OdishaFC #ISLRecap | @JioCinema @Sports18 pic.twitter.com/wn37ztnCld
മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പുറകിൽ പോകേണ്ട ഒരു സാഹചര്യം സമാഗതമായിരുന്നു.പക്ഷേ അതിൽ നിന്നും തടഞ്ഞുനിർത്തിയത് ഗോൾകീപ്പർ സച്ചിൻ സുരേഷ് തന്നെയാണ്.കിട്ടിയ അവസരങ്ങൾ മുതലെടുക്കുന്നില്ല എന്നുള്ളത് മാറ്റി നിർത്തിയാൽ ഒരുപാട് പോസിറ്റീവുകൾ ഈ മത്സരത്തിൽ തന്നെ നമുക്ക് കാണാൻ കഴിയും.
#AdrianLuna's clutch performance and a match-winning goal in #KBFCOFC earned him the #ISLPOTM! 🤩#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlastersFC | @Sports18 pic.twitter.com/1PYclYZcis
— Indian Super League (@IndSuperLeague) October 27, 2023