എന്തുകൊണ്ട് രാകേഷ്?കാരണം വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ!
കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൈനിങ്ങുകളാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്. ആദ്യമായി ബ്ലാസ്റ്റേഴ്സ് അനൗൺസ് ചെയ്ത സൈനിങ്ങ് ഗോൾകീപ്പർ സോം കുമാറിന്റേതാണ്. അതിനുശേഷം പ്രതിരോധനിരയിലേക്ക് ഒരു ഇന്ത്യൻ താരത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ലിക്മബാം രാകേഷിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. 21 വയസ്സുള്ള ഈ താരം ഐ ലീഗിൽ നിന്നാണ് വരുന്നത്.
കഴിഞ്ഞ സീസണിൽ ഐ ലീഗ് ക്ലബായ നെരോക്ക എഫ്സിക്ക് വേണ്ടിയായിരുന്നു ഈ യുവതാരം കളിച്ചിരുന്നത്.കഴിഞ്ഞ സീസണിൽ 17 ലീഗ് മത്സരങ്ങൾ അദ്ദേഹം കളിക്കുകയും ചെയ്തു.താരത്തെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്. എന്തുകൊണ്ടാണ് അദ്ദേഹത്തെ കൊണ്ടുവന്നത് എന്നതിനുള്ള ഒരു വിശദീകരണം ക്ലബ്ബിന്റെ സ്പോട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ അദ്ദേഹം നടത്തിയ മികച്ച പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ സൈൻ ചെയ്യാൻ കാരണമെന്നാണ് എസ്ഡി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
രാകേഷിനെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്.കഴിഞ്ഞ സീസണിൽ വളരെ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്.തന്റെ കഴിവുകൾ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.അതുകൊണ്ടാണ് ഭാവിയിൽ അദ്ദേഹം ഞങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് ഞങ്ങൾ വിശ്വസിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ താരത്തിന്റെ വികാസത്തിന് കാരണമാകുന്ന ഫലപ്രദമായ വഴി കണ്ടെത്തുക എന്നതാണ് ഇപ്പോൾ ചെയ്യേണ്ടത്,ഇതാണ് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
വരുന്ന സീസണിൽ രാകേഷിന് ഒരുപാട് അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത കുറവാണ്. കാരണം നിരവധി താരങ്ങളെ ഇപ്പോൾതന്നെ ബ്ലാസ്റ്റേഴ്സ് ലഭ്യമാണ്. പക്ഷേ ഈ സമ്മറിൽ ഇനിയും ട്രാൻസ്ഫറുകൾ സംഭവിച്ചേക്കാം.പല താരങ്ങളും ക്ലബ്ബ് വിട്ടേക്കാം.ഭാവിയിലേക്കുള്ള ഒരു അറ്റായി കൊണ്ടാണ് ഈ താരത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.