ഗോവക്കെതിരെ മുംബൈ ചാരപ്പണി നടത്തിയ കേസ്, ഒടുവിൽ തീരുമാനമായി!
ഇന്നലെയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിനെ പിടിച്ചു കുലുക്കിയ ഒരു വിവാദം സംഭവിച്ചിരുന്നത്. അതായത് ഇന്ന് ഐഎസ്എല്ലിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയും ഗോവയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മുംബൈ സിറ്റിയുടെ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടത്തുന്നത്. ഈ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനം മുംബൈയിൽ വച്ചുകൊണ്ട് ഗോവ പൂർത്തിയാക്കിയിരുന്നു.
എന്നാൽ മുംബൈ സിറ്റിയുടെ ഒരു ചാരൻ ഗോവൻ ക്യാമ്പിൽ എത്തി ദൃശ്യങ്ങൾ പകർത്തി എന്നുള്ള ആരോപണം ഗോവ തന്നെ ഉന്നയിച്ചിരുന്നു. ടീമിന്റെ ട്രെയിനിങ് സെഷനിലേക്കും ഹോട്ടലിലേക്കും നിരീക്ഷിച്ച് ചാരപ്പണി നടത്തി എന്നായിരുന്നു ആരോപണം. ഇക്കാര്യത്തിൽ മനോളോ മാർക്കസ് പോലും ദേഷ്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഗോവ ഒരു ഔദ്യോഗിക പരാതി സംഘാടകർക്ക് നൽകുകയും ചെയ്തിരുന്നു.
പക്ഷേ മുംബൈ സിറ്റി എഫ്സി ഇക്കാര്യത്തിൽ യാതൊരുവിധ പ്രതികരണങ്ങളും നടത്തിയിരുന്നില്ല.അവർ ഇത് നിഷേധിക്കാൻ തയ്യാറായതുമില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് എന്തെന്നാൽ ഇത് ഒത്തുതീർപ്പിൽ എത്തി എന്നുള്ളതാണ്. രണ്ട് ടീമുകളും പരസ്പരം സംസാരിച്ചുകൊണ്ട് ഈ വിവാദം അവസാനിപ്പിച്ചിട്ടുണ്ട്.കോംപ്രമൈസിൽ എത്തുകയാണ് ചെയ്തിട്ടുള്ളത്.
ഗോവ ഉടൻതന്നെ പരാതി പിൻവലിക്കും എന്ന ഒരു പ്രതീക്ഷയിലാണ് ഇപ്പോൾ മുംബൈ സിറ്റി ഉള്ളത്. ഏതായാലും ഇതോടുകൂടി ആ വിവാദത്തിന് അവസാനമാവുകയാണ്. പക്ഷേ ഇപ്പോഴും ഇക്കാര്യത്തിൽ അവ്യക്തതകൾ തുടരുന്നുണ്ട്. ഏതായാലും മുംബൈ സിറ്റി ഗോവയുടെ രഹസ്യങ്ങളും തന്ത്രങ്ങളും ചോർത്താൻ വേണ്ടി ചാരപ്പണി നടത്തി എന്ന് തന്നെയാണ് നമുക്ക് ഇപ്പോൾ അനുമാനിക്കാൻ കഴിയുക.
നിലവിൽ മികച്ച രൂപത്തിലാണ് മുംബൈ സിറ്റി കളിക്കുന്നത്.വിജയങ്ങൾ നേടാൻ അവർക്ക് സാധിക്കുന്നുണ്ട്. പക്ഷേ ഗോവയുടെ അവസ്ഥ ഇപ്പോൾ അതല്ല.തുടർച്ചയായി മൂന്നു പരാജയങ്ങൾ അവർ ഏറ്റുവാങ്ങിയിരുന്നു.ഏറ്റവും ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു അവരെ തോൽപ്പിച്ചത്.