കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിലാണ് ഉള്ളത്. ഡ്യൂറൻഡ് കപ്പിന് ശേഷവും കൊൽക്കത്തയിൽ തന്നെ തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു. രണ്ട് സൗഹൃദ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കുമെന്ന് ക്ലബ്ബിന്റെ അസിസ്റ്റന്റ് പരിശീലകൻ പറഞ്ഞിരുന്നു. അതിന് ശേഷം തിങ്കളാഴ്ചയാണ് താരങ്ങൾ കൊച്ചിയിലേക്ക് എത്തുക.
ഐഎസ്എല്ലിലേക്ക് പുതുതായി പ്രമോഷൻ നേടി വന്ന മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊൽക്കത്തയിൽ വെച്ചുകൊണ്ട് ഇവർക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരു സൗഹൃദ മത്സരം കളിക്കുക. സൂപ്പർ ലീഗ് കേരള ടീമുമായി മുഹമ്മദൻ എസ്സി ഒരു ചാരിറ്റി മത്സരം മഞ്ചേരിയിൽ വെച്ച് കളിച്ചിരുന്നു. ഇപ്പോൾ ബ്ലാസ്റ്റേഴ്സിനെതിരെയും കളിക്കാൻ അവർ തയ്യാറെടുത്തു കഴിഞ്ഞു.
അതേസമയം ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് അനൗൺസ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തേക്ക് വന്നിട്ടുണ്ട്. കൊച്ചിയിലെ ലുലു മാളിൽ വച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് അനൗൺസ്മെന്റ് സംഘടിപ്പിക്കുന്നത്. വരുന്ന തിങ്കളാഴ്ച വൈകുന്നേരം 6:30നാണ് ഈയൊരു ചടങ്ങ് നടക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ സ്‌ക്വാഡ് നമുക്ക് അപ്പോഴാണ് അറിയാൻ സാധിക്കുക.
നിലവിൽ ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകൾ ഒക്കെ പൂർത്തിയാക്കിയിട്ടുണ്ട്.പ്രീതം കോട്ടാൽ പോയി ദീപക് ടാൻഗ്രി വരും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ അത് നടക്കാൻ സാധ്യതയില്ല എന്നത് മാർക്കസ് പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ ക്ലബ്ബിന്റെ സ്‌ക്വാഡ് പൂർത്തിയായിട്ടുണ്ട്. 3 വിദേശ താരങ്ങളെയും നാല് ഇന്ത്യൻ താരങ്ങളെയുമാണ് ക്ലബ്ബ് പുതുതായി കൊണ്ടുവന്നിട്ടുള്ളത്. അതിൽ രണ്ടുപേർ ഗോൾകീപ്പർമാരാണ്.
കൊച്ചിയിൽ വെച്ച് നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടുക പഞ്ചാബ് എഫ്സിയെയാണ്. സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ഈ മത്സരം നടക്കുക.സ്റ്റാറേക്ക് കീഴിലുള്ള ആദ്യത്തെ ഐഎസ്എൽ മത്സരം ആയിരിക്കും അത്. ഡ്യൂറൻഡ് കപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സമനിലയിൽ കലാശിച്ചിരുന്നു.