സ്റ്റേഡിയത്തിലെ നിങ്ങളുടെ എനർജിക്കായി അക്ഷമയോടുകൂടി കാത്തിരിക്കുകയാണ് :ജീസസ് ആവേശഭരിതനാണ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിലേക്കുള്ള ദൂരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.വരുന്ന ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരം കളിക്കുക.എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുന്നത്. ആർത്തലക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുൻപിൽ അവരെ പരാജയപ്പെടുത്തുക എന്നത് പഞ്ചാബിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ കൊണ്ടുവന്ന താരം ജീസസ് ജിമിനസാണ്. യൂറോപ്പിലെ പരിചയസമ്പത്തുമായാണ് അദ്ദേഹം കടന്നുവരുന്നത്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് ലുലു മാളിൽ വെച്ച് കൊണ്ട് സ്‌ക്വാഡ് പ്രസന്റേഷൻ നടത്തിയിരുന്നു.ആ ചടങ്ങിൽ താരം പങ്കെടുക്കുകയും ചെയ്തിരുന്നു.അതിന്റെ ചിത്രങ്ങൾ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.അതിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.
‘യെല്ലോ ആർമി. വരുന്ന മത്സരം എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതയുള്ളതാണ്. നമ്മുടെ സ്റ്റേഡിയത്തിൽ നിങ്ങളുടെ എനർജി അനുഭവിക്കാൻ ഞാൻ അക്ഷമയോടുകൂടി കാത്തിരിക്കുകയാണ്. നമുക്ക് ഒരുമിച്ച് പുതിയ സീസണിന് തുടക്കം കുറിക്കാം ‘ ഇതാണ് ജീസസ് ജിമിനസ് എഴുതിയിട്ടുള്ളത്.
നമ്പർ നയൻ സ്ട്രൈക്കർ പൊസിഷനിൽ ദിമിയുടെ സ്ഥാനത്ത് താരമായിരിക്കും ഉണ്ടാവുക. വരുന്ന പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ താരം അരങ്ങേറ്റം നടത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ഏഴ് വിദേശ താരങ്ങളാണ് ക്ലബ്ബിനോടൊപ്പം ഉള്ളത്. ഏഴാമത്തെ താരമായി കൊണ്ട് ജോഷുവ സോറ്റിറിയോയെയാണ് കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.