കൊച്ചി സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി വെട്ടി കുറച്ചു, ഔദ്യോഗിക തീരുമാനം അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഐഎസ്എൽ മത്സരം കൊച്ചിയിൽ വെച്ചുകൊണ്ടാണ് നടക്കുന്നത്.മറ്റന്നാൾ അഥവാ ഞായറാഴ്ചയാണ് ഈ മത്സരം അരങ്ങേറുക.കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.പഞ്ചാബ് എഫ്സിയാണ്.മത്സരത്തിൽ ഒരു മികച്ച പ്രകടനവും വിജയവും ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

മികയേൽ സ്റ്റാറേക്ക് കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ ഐഎസ്എൽ മത്സരം കൂടിയാണ് ഇത്.ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഈ ട്രാൻസ്ഫർ ജാലകത്തിലും ആരാധകരെ ക്ലബ്ബ് നിരാശപ്പെടുത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ആരാധകരുടെ പ്രതിഷേധങ്ങൾ തണുപ്പിക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു വിജയം അനിവാര്യമാണ്.

തിരുവോണ നാളിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം വരുന്നത്.ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു ഔദ്യോഗിക പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്.സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി പകുതിയായി കൊണ്ട് വെട്ടിക്കുറച്ചിട്ടുണ്ട്.അതായത് പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ 50 ശതമാനം ആരാധകരെ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. ബാക്കി 50 ശതമാനം ഒഴിച്ചിട്ടിരിക്കും.

സെക്യൂരിറ്റി റീസൺസ് എന്നാണ് ഇതിന്റെ കാരണമായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുള്ളത്. അതായത് തിരുവോണനാളിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായേക്കാം. വേണ്ടത്ര പോലീസ് ഫോഴ്സ് കൊച്ചി സ്റ്റേഡിയത്തിൽ വിന്യസിക്കാൻ സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെയാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി വെട്ടി കുറച്ചിട്ടുള്ളത്. ഇത് തീർച്ചയായും ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന ഒരു കാര്യമാണ്.

പവർ പാക്ക്ഡ് സ്റ്റേഡിയം നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും മഞ്ഞപ്പടയുടെ സ്റ്റാൻഡ് ഒക്കെ ആവേശഭരിതമായിരിക്കും. അക്കാര്യത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ല. വരുന്ന ഞായറാഴ്ച മാത്രമാണ് ഈ നിയന്ത്രണം ഉള്ളത്. ബാക്കിയുള്ള മത്സരങ്ങളിൽ എല്ലാം തന്നെ 100% കപ്പാസിറ്റി ലഭ്യമായിരിക്കും. ഏതായാലും ആദ്യ മത്സരത്തിൽ ആവേശത്തിന് ഒട്ടും കുറവുണ്ടായിരിക്കില്ല എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Kerala BlastersKochi JLN StadiumMikael Stahre
Comments (0)
Add Comment