കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയോട് തോൽക്കുകയാണ് ചെയ്തത്. കൊച്ചിയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ച് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ബ്ലാസ്റ്റേഴ്സ് ആ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും വ്യക്തിഗത പിഴവുകൾ തിരിച്ചടിയാവുകയായിരുന്നു.പ്രീതം കോട്ടാൽ,സോം കുമാർ എന്നിവരൊക്കെയായിരുന്നു പിഴവുകൾ വരുത്തിവെച്ചിരുന്നത്.
എന്നാൽ ആ മത്സരത്തിലെ ഡിഫൻസ് മോശമായിരുന്നില്ല എന്ന കാര്യം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ പുതിയ പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിലെ ഡിഫൻസ് ഉഷാറായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. വ്യക്തിഗത പിഴവുകൾ ഡിഫൻഡിങ്ങിൽ വരുന്നതല്ലെന്നും അത് വേറെ ഗണത്തിൽ പെട്ടതാണ് എന്നുമാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.സ്റ്റാറേ പറഞ്ഞത് നോക്കാം.
‘കഴിഞ്ഞ മത്സരത്തിൽ ഞങ്ങളുടെ പ്രതിരോധം ഉഷാറായിരുന്നു.നല്ല രീതിയിൽ തന്നെയാണ് ഞങ്ങൾ ഡിഫൻഡ് ചെയ്തിട്ടുള്ളത്. വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ഞങ്ങൾ വഴങ്ങിയിട്ടുള്ളത്.പക്ഷേ പിന്നീട് വ്യക്തിഗത പിഴവുകൾ വരുത്തിവെക്കുകയായിരുന്നു.അത് ഒരിക്കലും ഡിഫൻഡിങ് അല്ല, അത് വേറെ ഗണത്തിൽ പെട്ടതാണ് ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിലെ വ്യക്തിഗത പിഴവുകൾക്ക് നൽകേണ്ടി വന്ന വില വളരെ വലുതാണ്.അത് ആവർത്തിക്കാതിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. മുംബൈയ്ക്കെതിരെ ഇറങ്ങുമ്പോൾ സകല പിഴവുകളും തിരുത്തി കൊണ്ടായിരിക്കും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.കാരണം ഇനിയുള്ള മത്സരങ്ങൾ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്.