കഴിഞ്ഞ മത്സരം പോലെയാവില്ല ഇത്: ബംഗളൂരുവിനെ നേരിടും മുൻപ് സ്റ്റാറേ പറയുന്നു!
ഒരു ഇടവേളക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നത്.എന്നാൽ വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഒരു മത്സരമാണ് നാളെ ക്ലബ്ബിനെ കാത്തിരിക്കുന്നത്. എതിരാളികൾ ബദ്ധവൈരികളായ ബംഗളൂരു എഫ്സിയാണ്.ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനത്തെ വെച്ചുകൊണ്ടാണ് മത്സരം നടക്കുന്നത്.
ഗംഭീര പ്രകടനമാണ് ഇപ്പോൾ ബംഗളൂരു നടത്തിക്കൊണ്ടിരിക്കുന്നത്.പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇപ്പോൾ ഉള്ളത് അവരാണ്.കളിച്ച അഞ്ചുമത്സരങ്ങളിൽ നാലിലും അവർ വിജയിച്ചിട്ടുണ്ട്.ഇതുവരെ ഒരു തോൽവി പോലും അറിയേണ്ടി വന്നിട്ടില്ല. ഒരൊറ്റ ഗോൾ പോലും അവർക്ക് വഴങ്ങേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ അവരെ പരാജയപ്പെടുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.
കഴിഞ്ഞ മത്സരം പോലെയാവില്ല ഈ മത്സരം എന്നുള്ള ഒരു വാണിംഗ് ഇപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ താരങ്ങൾക്കായി നൽകിയിട്ടുണ്ട്.പക്ഷേ ഈ മത്സരത്തിൽ വിജയിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഇന്നത്തെ പ്രസ്സ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്റ്റാറേ പറഞ്ഞത് ഇങ്ങനെയാണ്.
‘പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ടീമിനെയാണ് ഞങ്ങൾക്ക് നാളെ നേരിടേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരം പോലെ ആവില്ല ഈ മത്സരം.ഇത് തികച്ചും വ്യത്യസ്തമായിരിക്കും. എന്നാൽ ഒരു സാമ്യത മാത്രം ഇവിടെയുണ്ട്. ലക്ഷ്യം വിജയം മാത്രമാണ് എന്ന സാമ്യതയാണ് ഉള്ളത് ‘ഇതാണ് സ്റ്റാറേ പറഞ്ഞിട്ടുള്ളത്.
അതായത് വിജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നില്ല.പക്ഷേ അത് ഒരിക്കലും എളുപ്പമുള്ള കാര്യമായിരിക്കില്ല. ബംഗളൂരുവിന്റെ താരങ്ങൾ എല്ലാവരും തകർപ്പൻ പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.സ്റ്റാറേയുടെ തന്ത്രങ്ങളിൽ മാത്രമാണ് ആരാധകർ ഇപ്പോൾ പ്രതീക്ഷകൾ വച്ച് പുലർത്തുന്നത്.