കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും അവസാനമായി കളിച്ച മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഒരു കാരണവശാലും അതിന്റെ പേരിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേയെ നമുക്ക് കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം അദ്ദേഹം തന്റെ പ്ലാൻ കൃത്യമായി കളിക്കളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. പക്ഷേ താരങ്ങൾ വരുത്തിവെച്ച പിഴവുകളും ദൗർഭാഗ്യങ്ങളും ഫിനിഷിങ്ങിലെ പ്രശ്നങ്ങളും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി മാറുകയായിരുന്നു.
പക്ഷേ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ തന്നെ അടുത്ത മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഈ പരിശീലകൻ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു പ്രവർത്തി ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ വലിയ പ്രശംസകൾ നേടി കൊടുത്തിട്ടുണ്ട്.അതായത് ഇന്നലെ ഐഎസ്എല്ലിൽ മുംബൈ സിറ്റിയും ഒഡീഷയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.മുംബൈ സിറ്റിയുടെ മൈതാനത്തായിരുന്നു ഈ മത്സരം നടന്നിരുന്നത്.
ഈ മത്സരം വീക്ഷിക്കാൻ സ്റ്റാറേ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. അദ്ദേഹം തനിച്ചാണ് ഉണ്ടായിരുന്നത്. അതിന്റെ വീഡിയോ ISL അക്കൗണ്ട് പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. ഒരു പേപ്പറും പേനയും അദ്ദേഹത്തിന്റെ കയ്യിലുണ്ട്.ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം മുംബൈ സിറ്റിക്കെതിരെയാണ് കളിക്കുക.
ആ എതിരാളികളെ കൃത്യമായി വീക്ഷിക്കാൻ വേണ്ടിയാണ് സ്റ്റാറേ മുംബൈയിൽ എത്തിയിട്ടുള്ളത്. മത്സരം അവസാനിച്ചതിനുശേഷം അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങുകയും ചെയ്തു.ഈ മത്സരം വീക്ഷിക്കാനും വിലയിരുത്താനും വേണ്ടി മാത്രമാണ് അദ്ദേഹം മുംബൈയിൽ എത്തിയത്. അദ്ദേഹത്തിന്റെ ആത്മാർത്ഥതക്കും തയ്യാറെടുപ്പുകൾക്കും ഇപ്പോൾ വലിയ പ്രശംസയാണ് ബ്ലാസ്റ്റേഴ്സ് ഫാൻസിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.