കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗംഭീര വിജയം നേടിയതിന്റെ ആവേശത്തിലാണ് ഇപ്പോൾ ഉള്ളത്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ചെന്നൈയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് നോവ സദോയി മത്സരത്തിൽ തിളങ്ങുകയായിരുന്നു. മാത്രമല്ല എല്ലാ ബ്ലാസ്റ്റേഴ്സ് താരങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്.
വളരെ പ്രധാനപ്പെട്ട ഒരു വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത് എന്ന കാര്യം പരിശീലകൻ പറഞ്ഞിട്ടുണ്ട്. അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം ക്ലീൻ ഷീറ്റ് നേടാൻ കഴിഞ്ഞു എന്നുള്ളതാണ്. ഈ രണ്ട് കാരണങ്ങൾ കൊണ്ട് തനിക്ക് സന്തോഷത്തോടുകൂടി ഉറങ്ങാൻ കഴിയും എന്ന കാര്യവും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്. മത്സരശേഷം സംസാരിക്കുകയായിരുന്നു സ്റ്റാറേ. അദ്ദേഹം പറഞ്ഞത് നോക്കാം.
‘ ഇത് വളരെ പ്രധാനപ്പെട്ട ഒരു വിജയമാണ്. അതിനേക്കാൾ പ്രധാനപ്പെട്ടത് നമുക്ക് ക്ലീൻ ഷീറ്റ് നേടാൻ കഴിഞ്ഞു എന്നുള്ളതാണ്.ഒടുവിൽ നമുക്ക് ക്ലീൻ ഷീറ്റ് ലഭിച്ചിരിക്കുന്നു. ഇനി എനിക്ക് പുഞ്ചിരിയോട് കൂടി ഉറങ്ങാൻ സാധിക്കും ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മൂന്ന് തോൽവികൾക്ക് ശേഷം വിജയ വഴിയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞത് വളരെയധികം ആശ്വാസകരമായ ഒരു കാര്യമാണ്.ഇനി ഇതേ വഴിയിൽ തന്നെ തുടരേണ്ടതുണ്ട്. അടുത്ത മത്സരവും എളുപ്പമാവില്ല.കരുത്തരായ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.എന്നാൽ കൊച്ചിയിലെ ആരാധകരുടെ പിന്തുണയോടുകൂടി ആ മത്സരവും വിജയിക്കാൻ കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്.