സ്റ്റാറേ കണ്ണ് തുറപ്പിച്ചു: രാഹുൽ ഇങ്ങനെ പറയാൻ കാരണമുണ്ട്!
കഴിഞ്ഞ സീസണിൽ രാഹുൽ കെപി ക്ലബ്ബിന് വേണ്ടി മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.അദ്ദേഹത്തിന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല.രാഹുലിൽ നിന്നും പ്രതീക്ഷിച്ച ഒരു പ്രകടനമല്ല ആരാധകർക്കു ലഭിച്ചത്. അതുകൊണ്ടുതന്നെ വിമർശനങ്ങൾ ഏറെയായിരുന്നു.താരം ക്ലബ്ബ് വിടുമെന്ന് റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്സിനകത്ത് തന്നെ തുടരാൻ രാഹുൽ തീരുമാനിക്കുകയായിരുന്നു.
പുതിയ പരിശീലകന് കീഴിൽ ഒരു കിടിലൻ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ രാഹുൽ ഉള്ളത്. ആരാധകർ താരത്തെ സപ്പോർട്ട് ചെയ്യുന്നുണ്ട്.ഈ സീസണിൽ തന്റെ മികവ് വീണ്ടെടുക്കാൻ രാഹുലിന് കഴിയും എന്ന് തന്നെയാണ് പല ആരാധകരും അടിയുറച്ച് വിശ്വസിക്കുന്നത്. അതിനു വേണ്ടിയുള്ള ഹാർഡ് വർക്ക് അദ്ദേഹം ഇപ്പോൾ നടത്തുന്നുമുണ്ട്.
എന്നാൽ പുതിയ പരിശീലകനായ മികയേൽ സ്റ്റാറേയിൽ നിന്നും പുതിയ പാഠങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.സ്റ്റാറേ കണ്ണ് തുറപ്പിച്ചു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതായത് ഗോളടിച്ചിട്ടില്ലെങ്കിലും ഫോമൗട്ടാകില്ലെന്നും ടീമിന് എത്രത്തോളം കോൺട്രിബ്യൂട്ട് ചെയ്യുന്നു എന്നതിലാണ് കാര്യമെന്നും സ്റ്റാറേ പഠിപ്പിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.രാഹുൽ പറഞ്ഞത് ഇപ്രകാരമാണ്.
‘ ചില കാര്യങ്ങളിൽ പരിശീലകൻ സ്റ്റാറെ കണ്ണ് തുറപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.മുന്നേറ്റ നിരയിലെ ഏതെങ്കിലും ഒരു താരം ഗോളടിക്കാൻ പരാജയപ്പെട്ടാൽ അവൻ ഫോം ഔട്ടായി എന്നാണ് വിലയിരുത്താറുള്ളത്. പക്ഷേ സ്റ്റാറേ അങ്ങനെയല്ല.ഗോളടിക്കുന്നതിൽ മാത്രമല്ല, ടീമിനെ എങ്ങനെ സഹായിക്കുന്നു എന്നതിലാണ് കാര്യമെന്ന് സ്റ്റാറേ ഞങ്ങളോട് പറഞ്ഞു.തീർച്ചയായും ഗോൾ ആവശ്യമാണ്. പക്ഷേ ഗോൾ വന്നിട്ടില്ലെങ്കിലും ടീമിനെ എത്രത്തോളം സഹായിച്ചു എന്നുള്ളത് പരിഗണിക്കപ്പെടും. അതുകൊണ്ടുതന്നെ ഇപ്പോൾ സമ്മർദ്ദം കുറവാണ്. ഞാൻ ഗോളടിച്ചിട്ടില്ലെങ്കിലും എന്റെ വർക്ക് റേറ്റ് വളരെ ഉയർന്നതായിരിക്കും.പക്ഷേ അത് പലപ്പോഴും പരിഗണിക്കപ്പെടാറില്ല. പുതിയ പരിശീലകൻ കൂടുതൽ ഊർജ്ജം കൊണ്ടുവന്നിട്ടുണ്ട് ‘ഇതാണ് മലയാളി താരം പറഞ്ഞിട്ടുള്ളത്.
സ്റ്റാറേക്ക് കീഴിൽ രാഹുൽ മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കളത്തിൽ നന്നായി ഹാർഡ് വർക്ക് ചെയ്യുന്ന താരമാണ് രാഹുൽ.ഇത്തവണ അതിന് റിസൾട്ട് ലഭിക്കേണ്ടത് ക്ലബ്ബിന് സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായ കാര്യമാണ്