കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ ആകർഷിച്ച രണ്ട് ഘടകങ്ങൾ തുറന്ന് പറഞ്ഞ് സ്റ്റാറെ!

വരുന്ന സീസണിലേക്ക് വലിയ മാറ്റങ്ങളാണ് ഇപ്പോൾ ക്ലബ്ബിനകത്ത് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷക്കാലം ഉണ്ടായിരുന്ന പരിശീലക സംഘത്തെ ബ്ലാസ്റ്റേഴ്സ് പിരിച്ചുവിടുകയായിരുന്നു.മികയേൽ സ്റ്റാറേയുടെ നേതൃത്വത്തിലുള്ള ഒരു പുതിയ പരിശീലക സംഘം ഇപ്പോൾ ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

തായ്‌ലാൻഡിൽവെച്ച് കൊണ്ടാണ് ഇത്തവണത്തെ പ്രീ സീസൺ ക്യാമ്പ് നടക്കുന്നത്.മൂന്ന് സൗഹൃദ മത്സരങ്ങൾ ക്ലബ്ബ് കളിക്കും എന്നാണ് സൂചനകൾ. ജൂലൈ പതിനൊന്നാം തീയതി പട്ടായ യുണൈറ്റഡ് എന്ന ടീമിനെതിരെ ബ്ലാസ്റ്റേഴ്സ് ഒരു സൗഹൃദ മത്സരം കളിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ആ മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ഉള്ളത്.

ക്ലബ്ബിന്റെ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സ്റ്റാറെ സംസാരിച്ചിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ ആകർഷിച്ച രണ്ട് ഘടകങ്ങൾ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ക്ലബ്ബിന്റെ പ്രോജക്ടും അതുപോലെ തന്നെ ഇവിടുത്തെ വലിയ ആരാധക കൂട്ടവുമാണ് ക്ലബ്ബിലേക്ക് തന്നെ ആകർഷിച്ചതെന്ന് സ്റ്റാറെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ പരിശോധിക്കാം.

ക്ലബ്ബിന്റെ മാനേജ്മെന്റ് വളരെയധികം അംബീഷസാണ്. ഒരുപാട് ആഗ്രഹങ്ങൾ അവർക്കുണ്ട്. കൂടാതെ SD ഇവിടുത്തെ സ്‌ക്വാഡിനെ കുറിച്ചും പ്ലാനുകളെ കുറിച്ചും എന്നോട് സംസാരിച്ചിരുന്നു.ഈ ക്ലബ്ബിന്റെ പ്രോജക്ട് തന്നെയാണ് എന്നെ ആകർഷിച്ച ഘടകം. മറ്റൊരു ഘടകം ഈ ക്ലബ്ബിന്റെ ആരാധകർ കൂട്ടവും വലിപ്പവുമാണ്. ഇതൊരു വലിയ ക്ലബ്ബാണ്, കൂടാതെ വലിയൊരു ആരാധക കൂട്ടവും ഈ ക്ലബ്ബിനുണ്ട്. ഈ രണ്ടു കാര്യങ്ങളുമാണ് എന്നെ ഇവിടെ എത്തിച്ചത്,ഇതാണ് സ്റ്റാറെ പറഞ്ഞിട്ടുള്ളത്.

പ്രീ സീസൺ ക്യാമ്പിന് ശേഷം ഡ്യൂറന്റ് കപ്പിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ത്യയിലേക്ക് തിരിച്ചെത്തുക. ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കഴിയാത്ത ടീം വളരെ ഗൗരവത്തോടുകൂടി തന്നെ ഡ്യൂറന്റ് കപ്പിനെ പരിഗണിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

Kerala BlastersMikael Stahre
Comments (0)
Add Comment