കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ പല വിദേശ താരങ്ങളും ക്ലബ്ബ് വിട്ടിരുന്നു.കോച്ചിംഗ് സ്റ്റാഫിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.പുതിയ പരിശീലകൻ മികയേൽ സ്റ്റാറേക്ക് കീഴിലാണ് ഇനി കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. കഴിഞ്ഞ ദിവസം അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റഗ്രാം ലൈവിൽ വന്നിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ഒരുക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സ്റ്റാറേ നൽകിയിട്ടുണ്ട്. തായ്‌ലാൻഡിലാണ് ഇത്തവണ പ്രീ സീസൺ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്. മൂന്ന് ആഴ്ചയോളം അവിടെ ഉണ്ടാകും എന്ന് ഈ പരിശീലകൻ സ്ഥിരീകരിച്ചിട്ടുണ്ട്.ഡ്യൂറന്റ് കപ്പിനുള്ള ഒരു കിടിലൻ തയ്യാറെടുപ്പായിരിക്കും ഈ പ്രീ സീസൺ എന്നും സ്റ്റാറേ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
ഞങ്ങൾ ഒരു മൂന്ന് ആഴ്ചത്തെ ക്യാമ്പാണ് സംഘടിപ്പിക്കുന്നത്. ടീമിനെ കുറിച്ച് കൂടുതൽ പഠിക്കാനും,താരങ്ങളുമായി നന്നായി ഇഴകി ചേരാനും, മൊമന്റം ബിൽഡ് ചെയ്യാനും, ഒരു നല്ല പരിതസ്ഥിതി ഉണ്ടാക്കിയെടുക്കാനും ഇതിലൂടെ സാധിക്കും.ഡ്യൂറന്റ് കപ്പിന് വേണ്ടിയുള്ള ഒരു കിടിലൻ തയ്യാറെടുപ്പ് ആയിരിക്കും ഈ പ്രീ സീസൺ,ഇതാണ് സ്റ്റാറേ പറഞ്ഞിട്ടുള്ളത്.
ജൂലൈ 26ആം തീയതി മുതലാണ് ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് അരങ്ങേറുന്നത്. കൊൽക്കത്തയാണ് ഇത്തവണ വേദിയാകുന്നത്. വളരെ ഗൗരവത്തോടെ കൂടി തന്നെ പരിഗണിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു.ഡ്യൂറന്റ് കപ്പിന് മുന്നേ തന്നെ സ്‌ക്വാഡ് പൂർത്തിയാക്കി ഫുൾ ടീമുമായി ബ്ലാസ്റ്റേഴ്സ് കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.