കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനായി കൊണ്ട് മികേൽ സ്റ്റാറെയെ നിയമിച്ചിട്ട് ഇപ്പോൾ ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസാണ് ഈ പരിശീലകനെ കണ്ടെത്തിയിട്ടുള്ളത്. ഇനി അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ആരൊക്കെ ക്ലബ്ബിൽ തുടരും? ആരൊക്കെ ക്ലബ്ബ് വിടും? പുതിയതായി ഏതു താരങ്ങളെ കൊണ്ടുവരും എന്നതിലൊക്കെ ഇനിയാണ് അന്തിമ തീരുമാനങ്ങൾ ഉണ്ടാവുക.
കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ സൈനിങ്ങുകൾ ഉടൻതന്നെ നടത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.സ്പോട്ടിംഗ് ഡയറക്ടർ പുറമേ പുതിയ പരിശീലന് കൂടി ഇക്കാര്യത്തിൽ വലിയ റോൾ വഹിക്കാനുണ്ട്. അദ്ദേഹത്തിന്റെ അഭിരുചിക്കും താൽപര്യങ്ങൾക്കും അനുസരിച്ചുള്ള താരങ്ങളെയായിരിക്കും ബ്ലാസ്റ്റേഴ്സ് കൊണ്ടുവരിക. അദ്ദേഹത്തിന് പരിചയമുള്ള താരങ്ങൾ എത്താനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് അദ്ദേഹം ഒരു ഇന്റർവ്യൂ നൽകിയിരുന്നു.അതിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങുകളെ കുറിച്ച് സംസാരിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ സ്കിൻകിസ് ലിത്വാനിയൻ ക്യാപ്പിറ്റലായ വിൽന്യൂസിലാണ് ഉള്ളതെന്നും താൻ അങ്ങോട്ട് പോകുമെന്നും അദ്ദേഹത്തിനൊപ്പം രണ്ട് ദിവസം ചിലവഴിക്കും എന്നുമാണ് സ്റ്റാറെ പറഞ്ഞിട്ടുള്ളത്. അവിടെവച്ചാണ് പുതിയ താരങ്ങളെക്കുറിച്ച് ഇരുവരും ചെയ്യുക.സ്റ്റാറെയുടെ വാക്കുകൾ ഇങ്ങനെയാണ്.
പുതിയ സൈനിങ്ങുകളെ കുറിച്ചുള്ള കാര്യങ്ങൾ ഒന്നും തന്നെ സെറ്റ് ആയിട്ടില്ല.ഇനി വരും ദിവസങ്ങളിൽ ഞാൻ അതിലാണ് വർക്ക് ചെയ്യുക. നാളെ ഞാൻ വിൽന്യൂസിലേക്ക് പോവുകയാണ്. അവിടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ഇപ്പോൾ ഉള്ളത്. ഞാൻ അദ്ദേഹത്തോടൊപ്പം അവിടെ രണ്ടുദിവസം ചിലവഴിക്കും. താരങ്ങളെ കുറിച്ചുള്ള വിശദമായ പ്ലാനിങ്ങുകൾ ഞങ്ങൾ അവിടെ നിന്ന് നടത്തും,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ ആഴ്ച്ച തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ്ങ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കുമെന്ന് മെർഗുലാവോ പറഞ്ഞിരുന്നു.നൂഹ് സദൂയിയുടെ ട്രാൻസ്ഫർ ഒഫീഷ്യലായി പ്രഖ്യാപിക്കാനാണ് സാധ്യത.ഒരു ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയേക്കും.