ഇപ്പോൾ താരങ്ങൾക്ക് എന്താണ് പകർന്ന് നൽകുന്നത്? വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ക്യാമ്പ് ഇപ്പോൾ തായ്‌ലാൻഡിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യ പരിശീലകൻ മികയേൽ സ്റ്റാറേയുടെ നേതൃത്വത്തിലാണ് ക്യാമ്പ് മുന്നോട്ടുപോകുന്നത്.വരുന്ന പതിനൊന്നാം തീയതി കേരള ബ്ലാസ്റ്റേഴ്സ് ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്. തായ്‌ലാൻഡിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ പട്ടായ യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ആ മത്സരത്തിനു വേണ്ടിയാണ് ക്ലബ്ബ് ഇപ്പോൾ ഒരുങ്ങുന്നത്. ട്രെയിനിങ് ക്യാമ്പിലെ ദൃശ്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഇപ്പോൾ പുറത്തുവിടുന്നുണ്ട്. മാത്രമല്ല പരിശീലകൻ മികയേൽ സ്റ്റാറേയുടെ ഒരു അഭിമുഖവും ഇവർ പുറത്തുവിട്ടിരുന്നു. ഒരുപാട് കാര്യങ്ങളെക്കുറിച്ച് കോച്ച് സംസാരിക്കുന്നുണ്ട്.

നിലവിൽ താരങ്ങൾക്ക് എന്താണ് പഠിപ്പിച്ച് നൽകുന്നതെന്ന് ഈ പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു. ഇന്റൻസിറ്റിയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.എല്ലാ കാര്യങ്ങളിലും ഇന്റൻസിറ്റി കൈവരിക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സ്റ്റാറേയുടെ വാക്കുകൾ പരിശോധിക്കാം.

എല്ലാ കാര്യങ്ങളിലും തീവ്രത കൊണ്ടുവരാനാണ് ഞങ്ങൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ട്രെയിനിങ്ങിന്റെ കാര്യത്തിൽ ഇന്റൻസിറ്റി വേണം, ശ്രദ്ധയുടെ കാര്യത്തിൽ ഇന്റൻസിറ്റി കാണിക്കണം. കൂടാതെ മറ്റു താരങ്ങൾക്ക് എങ്ങനെ എനർജി പാസ് ചെയ്യാമെന്നും നമ്മൾ പഠിക്കണം.നിലവിൽ ഇത്തരം കാര്യങ്ങളിൽ ഒക്കെയാണ് ഞങ്ങൾ ശ്രദ്ധ പുലർത്തിയിരിക്കുന്നത്,ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മത്സരത്തിന്റെ മുഴുവൻ സമയവും അലസത കൂടാതെ ഹാർഡ് വർക്ക് ചെയ്യുക എന്നുള്ളത് തന്നെയാണ് ഈ പരിശീലകന്റെ രീതി. അതുകൊണ്ടുതന്നെ വളരെയധികം തീവ്രമായ ട്രെയിനിങ് രീതികളാണ് അദ്ദേഹം നടപ്പിലാക്കാറുള്ളത്.അദ്ദേഹത്തിന്റെ കളി ശൈലി എത്രത്തോളം കളിക്കളത്തിൽ നടപ്പിലാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയും എന്നതാണ് ഇനി ആരാധകർക്ക് അറിയേണ്ട കാര്യം.

Kerala BlastersMikael Stahre
Comments (0)
Add Comment