ഇപ്പോൾ വെക്കേഷനിൽ,ജൂലൈയിൽ പണി തുടങ്ങും,അടുത്ത ആഴ്ച വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗെന്ന് സ്റ്റാറെ!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ച കഴിഞ്ഞിരുന്നു. ഇതിന്റെ ആദ്യപടി പരിശീലകൻ ഇവാൻ വുക്മനോവിച്ച് ആയിരുന്നു.അദ്ദേഹം ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പകരം 48കാരനായ മികേൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുണ്ട്. രണ്ടുവർഷത്തെ ഒരു കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്.

പുതിയ പരിശീലകന്റെ നിർദ്ദേശപ്രകാരമായിരിക്കും ഇനിയുള്ള കാര്യങ്ങൾ നടക്കുക. പുതിയ താരങ്ങളെ സൈൻ ചെയ്യുന്നതിലും നിലവിലെ താരങ്ങളെ ഒഴിവാക്കുന്നതിലുമൊക്കെ ഇദ്ദേഹത്തിന്റെ താല്പര്യങ്ങൾക്കും തീരുമാനങ്ങൾക്കും വലിയ സ്ഥാനമുണ്ടായിരിക്കും.നിലവിൽ ഈ പരിശീലകൻ വെക്കേഷനിലാണ് ഉള്ളത്. പക്ഷേ ജൂലൈ മാസത്തിന്റെ തുടക്കത്തിൽ തന്നെ ഒരുക്കങ്ങൾ തുടങ്ങാൻ ഇദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.

സ്വീഡിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച ക്ലബ്ബുമായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചിട്ടുണ്ടെന്നും അതിലാണ് എല്ലാ പ്ലാനുകളും വ്യക്തമാവുക എന്നുമാണ് സ്റ്റാറെ പറഞ്ഞിട്ടുള്ളത്. തന്റെ കരാർ പ്രകാരം ജൂലൈ മാസത്തിൽ ജോലി തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.സ്റ്റാറെയുടെ വാക്കുകൾ ഇപ്രകാരമാണ്.

അടുത്ത ആഴ്ചയുടെ തുടക്കത്തിൽ തന്നെ ഞങ്ങൾ ഒരു മീറ്റിംഗ് ഫിക്സ് ചെയ്തിട്ടുണ്ട്. അടുത്ത സീസണിനെ കുറിച്ചുള്ള പ്ലാനുകൾ ഇതോടുകൂടി വ്യക്തമാകും. എന്റെ കോൺട്രാക്ട് പ്രകാരം അടുത്ത ജൂലൈ മാസം മുതൽ ഞാൻ വർക്കിന് ലഭ്യമായിരിക്കേണ്ടതുണ്ട്,ഇതാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ജൂലൈയിൽ തന്നെ ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്. അതിനു മുൻപ് തന്നെ ടീമിലെ മാറ്റങ്ങൾ പരമാവധി നടത്താനുള്ള ശ്രമം ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരിക്കും.ഡ്യൂറന്റ് കപ്പിന് മുഴുവൻ ടീമുമായി ബ്ലാസ്റ്റേഴ്സിനെ കൊണ്ടുപോകണം എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

Kerala BlastersMikael Stahre
Comments (0)
Add Comment