കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം നിലയിൽ ആരാധകർ എല്ലാവരും അസ്വസ്ഥരാണ്. 12 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആഘോഷിക്കാൻ കഴിഞ്ഞിട്ടുള്ളത്.അതുകൊണ്ടുതന്നെ ആരാധകരും കൂട്ടായ്മകളും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു തുടങ്ങി. ഇത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനുമേൽ സമ്മർദം വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്.
അതുകൊണ്ടുതന്നെയാണ് നവോച്ച സിംഗ്,കോറൂ സിംഗ് എന്നിവരുടെ കരാറുകൾ ബ്ലാസ്റ്റേഴ്സ് പുതുക്കിയത്.സൗരവ് മണ്ഡൽ ക്ലബ്ബ് വിടുകയും ചെയ്തിട്ടുണ്ട്.സ്റ്റാറേയെ കുറിച്ച് ഒരുപാട് ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. പക്ഷേ നിലവിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് തന്നെ തുടരും.
എന്നാൽ അദ്ദേഹത്തിന്റെ സ്ഥാനം ഒട്ടും സുരക്ഷിതമല്ല. പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത് ഈ പരിശീലകന് ഇനിയുള്ള ദിവസങ്ങൾ അതിനിർണായകമാണ് എന്നാണ്.പോസിറ്റീവായ റിസൾട്ട് വരും മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഒരു യോഗം ചേർന്നേക്കും എന്നുള്ള റൂമറുകളും സജീവമാണ്. പക്ഷേ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
ചുരുക്കത്തിൽ സ്റ്റാറേ ഒട്ടും സേഫ് അല്ല എന്ന് വേണം വിലയിരുത്താൻ. കഴിഞ്ഞ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിന് മേലിൽ ഉള്ള പ്രഷർ വർദ്ധിച്ചിരുന്നു.മോഹൻ ബഗാനെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും മത്സരത്തിൽ പരാജയപ്പെട്ടത് സ്റ്റാറേക്ക് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. ഏതായാലും പരിശീലകന്റെ ഭാവിയുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തതകൾ ലഭിച്ചേക്കും.