ബ്ലാസ്റ്റേഴ്സ് തിരിച്ചു വരുമോ? കോച്ചിന്റെ ഈ മെസ്സേജിലുണ്ട് എല്ലാം!
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേക്ക് ഇത് കടുപ്പമേറിയ സമയമാണ്. എന്തെന്നാൽ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഡ്യൂറന്റ് കപ്പിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. അതിന് പിന്നാലെയാണ് ഇന്ത്യൻ സൂപ്പർ ലീഗിലും മോശമായത്.അതുകൊണ്ടുതന്നെ കാര്യങ്ങൾക്ക് മാറ്റം വരേണ്ടത് അനിവാര്യമാണ്.
ഈ ഇന്റർനാഷണൽ ബ്രേക്കിൽ ബ്ലാസ്റ്റേഴ്സ് ഒരു ചെറിയ വെക്കേഷൻ എടുത്തിരുന്നു. ഇപ്പോൾ ക്ലബ്ബ് വീണ്ടും പണി തുടങ്ങിയിട്ടുണ്ട്.സ്റ്റാറേയുടെ നേതൃത്വത്തിൽ പരിശീലനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു മെസ്സേജ് സ്റ്റാറേ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരിച്ചുവരാൻ കഴിയും എന്ന ഒരു ശുഭാപ്തി വിശ്വാസം അദ്ദേഹത്തിന്റെ പോസ്റ്റിൽ നമുക്ക് കാണാൻ കഴിയും.അത് എന്താണെന്ന് നോക്കാം.
” ഒരുപാട് ആഗ്രഹങ്ങൾ ഉള്ള താരങ്ങളുടെയും ലീഡർമാരുടെയും ഒരു ഗ്രൂപ്പാണ് ഇത്.അവരോടൊപ്പം വർക്ക് ചെയ്യാനുള്ള ഓരോ അവസരവും മികച്ച രൂപത്തിൽ ഉപയോഗപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്. ഫുട്ബോളിൽ നമുക്ക് പലതരത്തിലുള്ള വെല്ലുവിളികളും നേരിടേണ്ടി വരും.നമ്മൾ കരുതിയ പോലെ കാര്യങ്ങൾ പോയിട്ടില്ലെങ്കിൽ, കാര്യങ്ങളെ നമ്മൾ വ്യക്തമായി മനസ്സിലാക്കണം. അടിസ്ഥാനപരമായ കാര്യങ്ങൾ നല്ല രീതിയിൽ ചെയ്യുകയും വേണം ” ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ഒരു സന്ദേശം.
അതായത് ടീമിന്റെ റിസൾട്ട് മോശമാണ് എന്നത് അദ്ദേഹം ഉൾക്കൊള്ളുന്നു.അത് പരിഹരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. അടുത്ത മത്സരം മുതൽ അതിനു സാധിക്കും എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശ്വാസം.8 മത്സരങ്ങൾ കളിച്ചിട്ട് രണ്ടു മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയം നേടിയിട്ടുള്ളത്.ഇതിന് അടിയന്തരമായ മാറ്റം ആവശ്യമാണ്.