അക്കാര്യത്തിൽ സ്റ്റാറേ പുലിയാണ്..! ഇവാനേക്കാൾ മികച്ചതെന്ന് നിരീക്ഷണം!

ഈ ഐഎസ്എല്ലിലെ ആദ്യ വിജയം ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.ഒരു ഗോളിന് പിറകിൽ നിന്ന ക്ലബ്ബ് 2 ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു.നോഹ സദോയി,പെപ്ര എന്നിവർ നേടിയ കിടിലൻ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് പരാജയപ്പെട്ടിരുന്നു. പക്ഷേ അവിടെ ആരാധകർ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്.രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് കൂടുതൽ മികച്ച പ്രകടനം നടത്തിയത്. അതിന് കാരണമായത് സ്റ്റാറേയുടെ സബ്സ്റ്റ്യൂഷനുകൾ ആയിരുന്നു.ജീസസും വിബിനും വന്നതോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് ആ മത്സരത്തിൽ മെച്ചപ്പെട്ടത്.ഇന്നലത്തെ മത്സരത്തിലും സ്ഥിതിഗതികൾ സമാനമായിരുന്നു.മികച്ച സബ്സ്റ്റിറ്റ്യൂഷനുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

ഐമൻ,അസ്ഹർ,പെപ്ര എന്നിവരെ പരിശീലകൻ കൊണ്ടുവരികയായിരുന്നു.ഡാനിഷ് ഉൾപ്പെടെയുള്ളവരെ അദ്ദേഹം പിൻവലിക്കുകയും ചെയ്തു.ഈ സബ്ബുകൾ ഫലം കണ്ടു എന്ന് പറയാതിരിക്കാൻ വയ്യ.ഐമൻ തകർപ്പൻ പ്രകടനമാണ് നടത്തിയത്.അസ്ഹർ നന്നായി കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്.പെപ്ര വിജയഗോൾ ചെയ്തു. ചുരുക്കത്തിൽ 2 മത്സരങ്ങളിലും സ്റ്റാറേയുടെ സബ്ബുകൾ വളരെ ഫലപ്രദമായിരുന്നു.

ബ്ലാസ്റ്റേഴ്സ് ആരാധകർ ഇത് വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ആരൊക്കെയാണ് മോശം പ്രകടനം നടത്തുന്നത് എന്നത് കൃത്യമായി മനസ്സിലാക്കി കൃത്യസമയത്ത് അവരെ പിൻവലിച്ച് മികച്ച താരങ്ങളെ പകരം കൊണ്ടുവരുന്നു.അത് സ്റ്റാറേയുടെ ഒരു മികവായി കൊണ്ടാണ് പലരും പരിഗണിക്കുന്നത്.മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ചിനെ ഇക്കാര്യത്തിൽ സ്റ്റാറേ മറികടക്കുന്നു എന്നാണ് പലരും വിശകലനം ചെയ്യുന്നത്. ഏതായാലും താരങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്താൻ ഈ പരിശീലകന് കഴിയുന്നുണ്ട്.

ലൂണ കൂടി വരുന്നതോടെ മധ്യനിരയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മത്സരത്തിന്റെ അവസാനത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്.കൂടുതൽ അവസരങ്ങൾ തുറന്നെടുക്കാൻ ക്ലബ്ബിന് സാധിച്ചിരുന്നു.ഫിനിഷിങ്ങിലെ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ഗോളുകൾ നമുക്ക് കാണാമായിരുന്നു.

Kerala BlastersMikael Stahre
Comments (0)
Add Comment