പഴയ പല്ലവി തന്നെ.. അങ്ങനെ അതിനും തീരുമാനമായി!
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കർ ദിമി ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ക്ലബ്ബിനോട് വിട പറഞ്ഞത്.ഫ്രീ ട്രാൻസ്ഫറിൽ ഈസ്റ്റ് ബംഗാളിലേക്കാണ് അദ്ദേഹം പോയത്.താരത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടായിരുന്നു എങ്കിലും അത് സാധ്യമാകാതെ പോവുകയായിരുന്നു.നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവിനെയാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരിക്കുന്നത്.
പകരം മികച്ച ഒരു സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.നിരവധി റൂമറുകൾ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഉയർന്നുവന്നിരുന്നു.എന്നാൽ അതൊന്നും ഫലം കണ്ടിരുന്നില്ല. ഏറ്റവും ഒടുവിൽ സ്റ്റീവൻ യോവെറ്റിചിന്റെ പേരായിരുന്നു ഉയർന്നു കേട്ടിരുന്നത്. മുൻപ് മാഞ്ചസ്റ്റർ സിറ്റിക്കും ഇന്റർ മിലാനും വേണ്ടി കളിച്ച താരമാണ് യോവെറ്റിച്ച്. ഈ താരത്തിന് വേണ്ടി വലിയ രൂപത്തിലുള്ള കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു.
എന്നാൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.താരം കേരള ബ്ലാസ്റ്റേഴ്സിന് റിജക്ട് ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ അദ്ദേഹത്തിന് താല്പര്യമില്ല. ഇത് ആരാധകരെ അല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്.പഴയ പല്ലവി തന്നെ എന്നാണ് ആരാധകർ ഇതിനോട് പ്രതികരിച്ചിട്ടുള്ളത്.
ഒരുപാട് റൂമറുകൾ പ്രചരിക്കുന്നു എന്നല്ലാതെ സൈനിങ്ങുകൾ ഒന്നും തന്നെ നടക്കുന്നില്ല.ഇതാണ് ആരാധകരെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നത്.യോവെറ്റിചിന്റെ കാര്യത്തിൽ വലിയ പ്രതീക്ഷയിൽ ആയിരുന്നു ആരാധകർ ഉണ്ടായിരുന്നത്.എന്നാൽ പതിവുപോലെ ആ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞിട്ടുണ്ട്.ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി അധികം സമയം ഒന്നുമില്ല.ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങാനായി. പക്ഷേ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും പ്രധാനപ്പെട്ട സൈനിങ്ങ് ആയ സ്ട്രൈക്കറെ കൊണ്ടുവന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
ഇത് ആരാധകരിൽ വലിയ അതൃപ്തിയാണ് പടർത്തുന്നത്.യോവെറ്റിച്ച് നിരസിച്ചതോടെ ഇനി ബ്ലാസ്റ്റേഴ്സിന് മുന്നിൽ എന്ത് എന്നുള്ള ചോദ്യവും അവശേഷിക്കുന്നുണ്ട്.നിലവിൽ ഈ താരത്തിനു വേണ്ടിയായിരുന്നു ഏറ്റവും കൂടുതൽ ശ്രമിച്ചിരുന്നത്. ഏതായാലും ബ്ലാസ്റ്റേഴ്സ് മികച്ച ഒരു സ്ട്രൈക്കറെ തന്നെ കൊണ്ടുവരുമെന്ന പ്രതീക്ഷകൾ ആരാധകർ ഇതുവരെ കൈവിട്ടിട്ടില്ല.