ഏഷ്യയിലെ ടോപ്പ് 10 രാജ്യങ്ങളിൽ ഒന്നാവണം,എന്നാൽ ആ സ്വപ്നം എത്തി പിടിക്കാവുന്ന ഒന്നായി മാറും: സുനിൽ ഛേത്രി.

ഏഷ്യൻ കപ്പിലെ രണ്ടാമത്തെ മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് നിലവിൽ ഇന്ത്യൻ ദേശീയ ടീമുള്ളത്. നാളെ നടക്കുന്ന മത്സരത്തിൽ ഉസ്ബക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.നാളെ രാത്രി എട്ടുമണിക്കാണ് ഈ മത്സരം നടക്കുക.ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമായ മത്സരമാണ് കാത്തിരിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ ശക്തരായ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു.എതിരല്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. പക്ഷേ ഫിഫ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ഓസ്ട്രേലിയയെ വിറപ്പിക്കാൻ കഴിഞ്ഞു എന്നുള്ളത് ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ്.അതുകൊണ്ടുതന്നെ നാളത്തെ മത്സരത്തെ ഏറെ പ്രതീക്ഷകളോടുകൂടിയാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഇന്ത്യൻ ദേശീയ ടീമിന്റെ ലക്ഷ്യങ്ങൾ ഇപ്പോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യയിലെ ടോപ് ടെൻ രാജ്യങ്ങളിൽ ഒന്നാവണമെന്നും എന്നാൽ അടുത്ത വേൾഡ് കപ്പിൽ പങ്കെടുക്കുക എന്ന സ്വപ്നം എത്തിപ്പിടിക്കാവുന്ന ഒന്നായി മാറുമെന്നും സുനിൽ ഛേത്രി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

ഞങ്ങളുടെ റിയലിസ്റ്റിക് ആയിട്ടുള്ള ലക്ഷ്യം എന്തെന്നാൽ ഏഷ്യയിലെ ടോപ് ടെൻ രാജ്യങ്ങളിൽ ഒന്നായി മാറുക,അവിടെത്തന്നെ തുടരുക എന്നുള്ളതാണ്. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് അടുത്ത വേൾഡ് കപ്പിൽ ഏഴോ എട്ടോ രാജ്യങ്ങൾക്ക് ഏഷ്യയിൽ നിന്നും യോഗ്യത ലഭിക്കും എന്നുള്ളത്. അതുകൊണ്ടുതന്നെ നമ്മൾ ഏഷ്യയിലെ ആദ്യത്തെ പത്തിൽ ഇടം നേടി തുടർന്നാൽ വേൾഡ് കപ്പിൽ പങ്കെടുക്കുക എന്ന സ്വപ്നം എത്തിപ്പെടുക്കാവുന്ന ദൂരത്തായിരിക്കും,ഇതാണ് സുനിൽ ഛേത്രി പറഞ്ഞിട്ടുള്ളത്.

മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയുടെ പ്രകടന നിലവാരം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ ഇനിയും ഇന്ത്യക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ മികച്ച രൂപത്തിലേക്ക് ഇനിയും ഇന്ത്യ മുന്നേറും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

IndiaSunil Chhetri
Comments (0)
Add Comment