Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

അഭിനയ കുലപതിയായി ചേത്രി,ട്രോളിന് മറുപടിയുമായി PUMA..!

11,407

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ബംഗളൂരു എഫ്സിക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അവർ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് അവർ തിരിച്ചുവരവ് നടത്തിയത്.15ആം മിനുട്ടിൽ മഹേ ഷ് സിംഗ് ബംഗാളിന് ലീഡ് നേടി കൊടുത്തിരുന്നു.

എന്നാൽ പിന്നീട് ബംഗളൂരു തിരിച്ചുവരികയായിരുന്നു. മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനിട്ടിൽ സൂപ്പർ താരം സുനിൽ ഛേത്രി പെനാൽറ്റിലൂടെ ഗോൾ നേടി. അതിനുശേഷം 72ആം മിനിറ്റിൽ ഹാവി ഹെർണാണ്ടസ് ബംഗളുരുവിന്റെ വിജയഗോൾ നേടി. ഈ സീസണിലെ ആദ്യ വിജയമാണ് ബംഗളൂരു നേടിയിട്ടുള്ളത്.അതിന് മുൻപ് നടന്ന രണ്ട് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു.കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ എന്നിവരായിരുന്നു ബംഗളൂരുവിനെ തോൽപ്പിച്ചിരുന്നത്.

എന്നാൽ ആ രണ്ട് മത്സരങ്ങളിലും സുനിൽ ഛേത്രി കളിച്ചിരുന്നില്ല. ഇന്നലെയായിരുന്നു അദ്ദേഹം മടങ്ങിയെത്തിയത്. അദ്ദേഹത്തെ പെനാൽറ്റി ബോക്സിനകത്ത് ഫൗൾ ചെയ്തതിനെ തുടർന്നായിരുന്നു ബംഗളൂരുവിന് പെനാൽറ്റി ലഭിച്ചത്.പക്ഷേ യഥാർത്ഥത്തിൽ അത് ഫൗൾ ആയിരുന്നില്ല,മറിച്ച് സുനിൽ ഛേത്രി ഡൈവ് ചെയ്ത് അഭിനയിക്കുകയായിരുന്നു.

പക്ഷേ റഫറി പെനാൽറ്റി നൽകി. ഇതേ തുടർന്ന് റഫറിക്ക് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്. അഭിനയിച്ച് പെനാൽറ്റി നേടിയ ഛെത്രിക്കും വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. ഇതിനിടെ പ്രമുഖ ബ്രാൻഡായ Puma യുടെ ക്രിക്കറ്റ് അക്കൗണ്ട് ഈ ബംഗളൂരു സൂപ്പർതാരത്തെ ട്രോളിയ ഒരു പോസ്റ്റിന് മറുപടി നൽകിയിട്ടുണ്ട്. മികച്ച പ്യുമ ഡൈവ് എന്ന പോസ്റ്റിനാണ് മറുപടി നൽകിയിരിക്കുന്നത്.#Puma dive എന്ന ഹാഷ് ടാഗാണ് അവർ ഉപയോഗിച്ചിട്ടുള്ളത്.ഡൈവിങ് തുടർന്ന് കൊണ്ടേയിരിക്കൂ എന്ന് ഇവർ ക്യാപ്ഷൻ ആയി കൊണ്ട് നൽകിയിട്ടുണ്ട്.

സുനിൽ ഛേത്രിയുടെ ഈ പ്രവർത്തി വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ബംഗളൂരു ജേഴ്സിയിൽ വലിയ ഫ്രോഡാണ് സുനിൽ ഛേത്രി ഒരു ആരാധകൻ ട്വിറ്ററിൽ എഴുതിയിട്ടുള്ളത്. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ ചേത്രി ബ്ലാസ്റ്റേഴ്സിനെതിരെ ഒരു വിവാദഗോൾ നേടിയിരുന്നു. അതേ തുടർന്ന് ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തോട് കടുത്ത എതിർപ്പുണ്ട്.