ചെവിയിൽ തുണി തിരുകാനായിരുന്നു പദ്ധതി: കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ചോദിച്ചപ്പോൾ സുനിൽ ഛേത്രി പറഞ്ഞത്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായ രീതി ആരും മറക്കില്ല. പ്ലേ ഓഫ് മത്സരത്തിൽ ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന് പുറത്താക്കിയത്. തീർത്തും വിചിത്രമായ ഒരു ഗോൾ തന്നെയായിരുന്നു ആ മത്സരത്തിൽ അവരുടെ നായകൻ സുനിൽ ഛേത്രി നേടിയിരുന്നത്. റഫറി അത് അനുവദിച്ചതോടെ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് നീങ്ങി.

തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ചു.അതേ തുടർന്ന് നടപടികളൊക്കെ കേരള ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടിവന്നു. ഈ പ്രവർത്തിയോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അനിഷ്ടം പിടിച്ചുപറ്റാൻ മാത്രമാണ് സുനിൽ ഛേത്രിക്ക് കഴിഞ്ഞത്. ആരാധകരിൽ നിന്നും സൈബർ അറ്റാക്ക് വരെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴും സുനിൽ ഛേത്രിയോടുള്ള ഇഷ്ടക്കേട് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മാറിയിട്ടില്ല എന്നതാണ് വാസ്തവം.

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു ഇത്തവണത്തെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയത്. പതിനായിരം കണക്കിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുന്നിലാണ് ബംഗളൂരു എഫ്സിക്ക് ഈ മത്സരം കളിക്കേണ്ടി വന്നത്.അത് അവർക്ക് തിരിച്ചടിയാവുകയും ചെയ്തു.മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് അവർ പരാജയപ്പെട്ടു. പ്രതികാരം തീർക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയം വിട്ടത്.

പക്ഷേ ഈ മത്സരത്തിൽ സുനിൽ ഛേത്രി ഉണ്ടായിരുന്നില്ല.അദ്ദേഹം ഇന്ത്യൻ നാഷണൽ ടീമിനോടൊപ്പമായിരുന്നു. ഉണ്ടായിരുന്നുവെങ്കിൽ വലിയ ഒരു പ്രതിഷേധം തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും അദ്ദേഹത്തിന് നേരിടേണ്ടി വന്നേനെ.കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ ആദ്യമത്സരം കളിക്കേണ്ടി വന്നിരുന്നുവെങ്കിൽ എന്തായിരുന്നു തന്റെ പ്ലാൻ എന്നത് സുനിൽ ഛേത്രി തന്നെ ഇപ്പോൾ വെളിപ്പെടുത്തി കഴിഞ്ഞു. ഞാൻ ആദ്യം എന്റെ ചെവിയിൽ തുണി തിരികും, എന്നിട്ടായിരിക്കും ഞാൻ വാം അപ്പിന് പോവുക,ഇതായിരുന്നു സുനിൽ ഛേത്രി പറഞ്ഞിരുന്നത്.

അതായത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ചാന്റുകളും പ്രതിഷേധങ്ങളും കേൾക്കാതിരിക്കാൻ വേണ്ടി താൻ ചെവിയിൽ തുണി വെക്കും എന്നാണ് സുനിൽ ഛേത്രി പറഞ്ഞിരുന്നത്. അധികം വൈകാതെ തന്നെ ഇദ്ദേഹം ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കും. ഇനി കരുത്തരായ മോഹൻ ബഗാനാണ് ബംഗളൂരു എഫ്സിയുടെ അടുത്ത എതിരാളികൾ.

Kerala BlastersSunil Chhetri
Comments (0)
Add Comment