ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റം,38 കാരനായ സുനിൽ ഛേത്രി പറയുന്നു,ക്രിസ്റ്റ്യാനോയേയും ലയണൽ മെസ്സിയെയും തകർക്കാൻ തനിക്ക് സാധിക്കും.
ഇന്റർനാഷണൽ ഫുട്ബോളിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം പോർച്ചുഗൽ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.200 മത്സരങ്ങളിൽ നിന്ന് 123 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.രണ്ടാം സ്ഥാനത്ത് വേൾഡ് കപ്പ് ചാമ്പ്യനായ ലയണൽ മെസ്സിയാണ്.103 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ പ്രിയപ്പെട്ട സുനിൽ ഛേത്രിയാണ്.93 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 38 കാരനായ ചേത്രി ഇപ്പോഴും ഉജ്ജ്വല പ്രകടനമാണ് പുറത്തെടുക്കുന്നത്.
കഴിഞ്ഞ സാഫ് ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യയുടെ ക്യാപ്റ്റൻ ഗോളടിച്ചിരുന്നു.ഇപ്പോൾ അദ്ദേഹം ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായി മാറിയിട്ടുണ്ട്. അതായത് വേണമെങ്കിൽ മെസ്സിയുടെയും റൊണാൾഡോയുടെയും തകർക്കാൻ തനിക്ക് കഴിയുമെന്നാണ് 38 കാരനായ ഈ താരം പറഞ്ഞിട്ടുള്ളത്.Times Now ആണ് ഇത് വാർത്തയാക്കിയിട്ടുള്ളത്.
നിങ്ങൾ നിങ്ങളുടെ രാജ്യത്തിന് ഏറ്റവും ബെസ്റ്റ് നൽകിയാൽ, തീർച്ചയായും ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പരാജയപ്പെടുത്താൻ എനിക്ക് സാധിക്കും.ഞാനിപ്പോൾ നല്ല നിലയിലാണ് ഉള്ളത്.രാജ്യത്തിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാനിപ്പോഴും പ്രചോദിതനാണ്.ഇപ്പോൾ വിരമിക്കാനൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് എപ്പോൾ സംഭവിക്കും എന്നുള്ളത് എനിക്കറിയില്ല,സുനിൽ ഛേത്രി പറഞ്ഞു.