ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറായിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ഏറ്റവും മികച്ച പ്ലേ മേക്കർ ആയിക്കൊണ്ട് മെസ്സിയേയുമാണ് നാം പരിഗണിച്ചു പോരുന്നത്. എന്നാൽ ഇന്ത്യയുടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒരേ വ്യക്തി തന്നെയാണ്. ഇന്ത്യയുടെ നായകനും ഇതിഹാസവുമായ സുനിൽ ഛേത്രി.
ഇത് ഒരിക്കൽ കൂടി അദ്ദേഹം പ്രൂവ് ചെയ്തു.സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു കൊണ്ടാണ് സുനിൽ ഛേത്രി തന്റെ ടാലന്റ് ഒരിക്കൽ കൂടി തെളിയിച്ചത്. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിലുള്ള മോസ്റ്റ് വാല്യൂബിൾ പ്ലെയർ പുരസ്കാരവും അഥവാ ഗോൾഡൻ ബോളും ഏറ്റവും മികച്ച ഗോളടി വീരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരവും സുനിൽ ഛേത്രിയാണ് കൈക്കലാക്കിയത്.
4ഗോളുകളാണ് ഈ ടൂർണമെന്റിൽ ചേത്രി നേടിയിട്ടുള്ളത്.പാക്കിസ്ഥാനെതിരെയുള്ള ആദ്യമത്സരത്തിൽ ഇരട്ട ഗോളുകൾ നേടി.അതിനുശേഷം നേപ്പാളിനെതിരെ ഒരു ഗോൾ നേടി. പിന്നീട് കുവൈത്തിനെതിരെ ചേത്രി വീണ്ടും വല കുലുക്കി. ഇങ്ങനെയാണ് ഗോൾഡൻ ബൂട്ട് നേടിയിട്ടുള്ളത്. കൂടാതെ പെനാൽറ്റി ഷൂട്ടൗട്ടുകളിലും തന്റെ ഭാഗം കൃത്യമായി നിർവഹിച്ചിട്ടുണ്ട്.
ഇന്ത്യക്ക് വേണ്ടി ആകെ 142 മത്സരങ്ങളാണ് ചേത്രി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 92 ഗോളുകൾ നേടിയിട്ടുണ്ട്.ഇന്ത്യയുടെ എല്ലാമെല്ലാം ഈ നായകനാണ്.