ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഇന്ന് മെസ്സിക്ക് സൂപ്പർ ബാലൺ ഡി’ഓർ നൽകുമോ?

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകുന്ന ബാലൺഡി’ഓർ അവാർഡ് ലയണൽ മെസ്സി ഇന്ന് സ്വന്തമാക്കാൻ ഇരിക്കുകയാണ്. ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പാരീസിൽ വച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ചടങ്ങിലാണ് മെസ്സിക്ക് ബാലൺഡി’ഓർ നൽകുക. ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും മെസ്സിയാണ് ഇത്തവണത്തെ ജേതാവ് എന്ന് പലരും റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്. അത് സ്വീകരിക്കാൻ ലയണൽ മെസ്സി തയ്യാറായി കഴിഞ്ഞു.

ഇതുവരെ 7 തവണയാണ് മെസ്സി ബാലൺഡി’ഓർ നേടിയിട്ടുള്ളത്. ഫുട്ബോളിന്റെ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള താരവും മെസ്സി തന്നെയാണ്.അത് ദീർഘിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മെസ്സി ഇപ്പോൾ ഉള്ളത്. എട്ടാമത്തെ ബാലൺഡി’ഓർ അവാർഡാണ് ലയണൽ മെസ്സി ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.

എന്നാൽ ബാലൺഡി’ഓറിനെക്കാളും മുകളിൽ നിൽക്കുന്ന ഒന്നുണ്ട്. അത് സൂപ്പർ ബാലൺഡി’ഓർ ആണ്. വളരെ അപൂർവ്വമായി കൊണ്ട് മാത്രമാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സൂപ്പർ ബാലൺഡി’ഓർ നൽകാറുള്ളത്. ഫുട്ബോളിന്റെ ചരിത്രത്തിൽ ഒരുതവണ മാത്രമാണ് ഈ അവാർഡ് നൽകിയിട്ടുള്ളത്.1989ൽ റയൽ മാഡ്രിഡ് ഇതിഹാസമായ ആൽഫ്രഡോ ഡി സ്റ്റെഫാനോയായിരുന്നു ഈ സൂപ്പർ ബാലൺഡി’ഓർ നേടിയിരുന്നത്. രണ്ടാം സ്ഥാനത്ത് യോഹാൻ ക്രൈഫും മൂന്നാം സ്ഥാനത്ത് മിഷേൽ പ്ലാറ്റിനിയുമായിരുന്നു എത്തിയിരുന്നത്.

ഈ സൂപ്പർ ബാലൺഡി’ഓറിന്റെ കാര്യത്തിൽ ഈയിടെ ചർച്ചകൾ നടന്നിരുന്നു. ലയണൽ മെസ്സിക്ക് ഇന്നത്തെ ചടങ്ങിൽ ഇത് നൽകണമോ എന്ന കാര്യത്തിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഫ്രാൻസ് ഫുട്ബോൾ മാഗസിൻ തന്നെ നിരസിക്കുകയായിരുന്നു.സൂപ്പർ ബാലൺഡി’ഓർ ഇപ്പോൾ നൽകേണ്ടതില്ല എന്നാണ് അവരുടെ തീരുമാനം. അതായത് ഇന്നത്തെ ചടങ്ങിൽ സൂപ്പർ ബാലൺഡി’ഓർ മെസ്സിക്ക് ലഭിക്കില്ല.

പക്ഷേ ഭാവിയിൽ മെസ്സിക്ക് ഈ പുരസ്കാരം ലഭിക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല. കാരണം ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഈ അവാർഡ് നേടിയ ലയണൽ മെസ്സി സൂപ്പർ ബാലൺഡി’ഓർ അർഹിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഭാവിയിൽ ഇതു പരിഗണിച്ചേക്കും.

Ballon d'orLionel MessiSuper Ballon d'or
Comments (0)
Add Comment