സൂപ്പർ കപ്പ് എങ്ങനെ ലൈവായി കാണാം? ഏഷ്യൻ കപ്പ് എങ്ങനെ ലൈവായി കാണാം?വിവരങ്ങൾ പുറത്തുവരുന്നു.
ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ ജനുവരി മാസത്തിൽ പ്രധാനമായും രണ്ട് കോമ്പറ്റീഷനുകളിലേക്കാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത്. ഏഷ്യയിലെ രാജാക്കൻമാരെ തീരുമാനിക്കുന്ന ഏഷ്യൻ കപ്പ് അരങ്ങേറുകയാണ്. ജനുവരി പന്ത്രണ്ടാം തീയതിയാണ് ആദ്യ മത്സരം അരങ്ങേറുക.ഖത്തറിൽ വച്ചുകൊണ്ടാണ് ഇത്തവണത്തെ ഏഷ്യൻ കപ്പ് നടക്കുന്നത്.
ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. കരുത്തരായ ഓസ്ട്രേലിയയെ ഇന്ത്യക്ക് നേരിടേണ്ടതുണ്ട്.സിറിയ,ഉസ്ബക്കിസ്ഥാൻ എന്നിവർ ഇന്ത്യയുടെ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്.ജനുവരി പതിമൂന്നാം തീയതിയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്.ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.
ഏഷ്യൻ കപ്പിന്റെ ലൈവ് ടെലികാസ്റ്റ്മായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലായിരുന്നു. എന്നാൽ വിശദ വിവരങ്ങൾ ഇപ്പോൾ വരുന്നുണ്ട്. അതായത് Sports 18ലാണ് ഏഷ്യൻ കപ്പ് മത്സരങ്ങൾ നമുക്ക് കാണാൻ കഴിയുക.ജിയോ ടിവിയിലും ഇത് ലഭ്യമാണ്.മാത്രമല്ല ജിയോ സിനിമയും ഏഷ്യൻ കപ്പ് തൽസമയ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സൗജന്യമായി കൊണ്ട് തന്നെ ഫുട്ബോൾ ആരാധകർക്ക് ജിയോ സിനിമയിലൂടെ ഈ മത്സരങ്ങൾ വീക്ഷിക്കാവുന്നതാണ്.
ഇന്ത്യൻ ആരാധകർ ഒറ്റുനോക്കുന്ന മറ്റൊരു കോമ്പറ്റീഷൻ കലിംഗ സൂപ്പർ കപ്പ് ആണ്.ഒഡീഷ്യയിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ സൂപ്പർ കപ്പ് നടക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളാണ് കളിക്കുക. വരുന്ന പത്താം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ ഐ ലീഗ് ക്ലബ്ബായ ഷില്ലോങ്ങ് ലജോങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഈ മത്സരം എങ്ങനെ ലൈവ് ആയി കാണാം എന്നതും ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്.
അതിന്റെ ഒഫീഷ്യൽ പ്രഖ്യാപനം വന്നു കഴിഞ്ഞിട്ടുണ്ട്.ജിയോ സിനിമ തന്നെയാണ് ഈ കോമ്പറ്റീഷനും ടെലികാസ്റ്റ് ചെയ്യുക. ജനുവരി എട്ടാം തീയതി മുതൽ 28ആം തീയതി വരെയാണ് സൂപ്പർ കപ്പ് നടക്കുന്നത്.ഇന്ത്യൻ സൂപ്പർ ലീഗ് മികച്ച പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിലും ആ പ്രകടനം ആവർത്തിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.