2015ലും 2016ലും നടന്ന കോപ്പ അമേരിക്ക ഫൈനലുകളിൽ ഏറ്റുമുട്ടിയിരുന്നത് അർജന്റീനയും ചിലിയും തമ്മിലായിരുന്നു. ഈ രണ്ടു വർഷവും അർജന്റീനയുടെ പരിശീലകസ്ഥാനത്ത് ഉണ്ടായിരുന്നത് ടാറ്റ മാർട്ടിനോയായിരുന്നു. ഈ രണ്ടു ഫൈനലുകളിലും അർജന്റീന പരാജയപ്പെട്ടു.അവർക്ക് കിരീടം നഷ്ടമായി. രണ്ടുതവണയും പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീന പരാജയപ്പെട്ടത്.ഗോളവസരങ്ങൾ നഷ്ടപ്പെടുത്തിയതിനു ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തുകയും പിന്നീട് തോൽക്കുകയുമായിരുന്നു ടാറ്റയുടെ അർജന്റീന ചെയ്തിരുന്നത്.
ഇപ്പോൾ ടാറ്റ മാർട്ടിനോ ഇന്റർ മയാമിയുടെ പരിശീലകനാണ്.ലീഗ്സ് കപ്പ് ഫൈനലിന്റെ അവസാനത്തിൽ കമ്പാനക്ക് ഒരു മികച്ച ഗോളവസരം ലഭിച്ചിരുന്നു.എന്നാൽ അത് അദ്ദേഹം നഷ്ടപ്പെടുത്തുകയായിരുന്നു.തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 22 പെനാൽറ്റികൾക്കൊടുവിൽ ഇന്റർ മയാമി കിരീടം നേടി.
എന്നാൽ ചിലിക്കെതിരെ അർജന്റീനക്ക് സംഭവിച്ചത് ഇന്റർ മയാമിക്ക് സംഭവിക്കുമോ എന്ന ഭയം ടാറ്റാ മാർട്ടിനോയെ പിടികൂടിയിരുന്നു.അത് അദ്ദേഹം പറയുകയും ചെയ്തു.’കമ്പാന ഗോളവസരം നഷ്ടപ്പെടുത്തുകയും മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ, എന്റെ മനസ്സിലൂടെ ഓടിവന്നത് രണ്ട് ഫൈനലുകളാണ്.ചിലിക്കെതിരെ അർജന്റീന പരാജയപ്പെട്ട രണ്ട് ഫൈനലുകൾ.ഭാഗ്യവശാൽ അങ്ങനെയൊന്നും സംഭവിച്ചില്ല ‘ഇതാണ് മുൻ അർജന്റീന കോച്ച് പറഞ്ഞത്.
ഇന്റർ മയാമിക്ക് ആദ്യമായി കിരീടം നേടിക്കൊടുക്കാൻ ഇപ്പോൾ ഈ പരിശീലകൻ കഴിഞ്ഞിട്ടുണ്ട്. ആദ്യത്തെ കിരീടം നേടികൊടുത്ത പരിശീലകൻ എന്ന ഖ്യാതി അദ്ദേഹം കുറിച്ച് കഴിഞ്ഞു.