Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ട്രാൻസ്ഫർ മാർക്കറ്റിന്റെ ടീമിൽ മൂന്നു ബ്ലാസ്റ്റേഴ്സ് താരങ്ങൾ താരങ്ങൾ,ഖേൽ നൗവിന്റെ ടീമിൽ ഇടം നേടിയത് രണ്ട് താരങ്ങൾ.

1,472

ആദ്യ റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ച് രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്നലെ ഐഎസ്എല്ലിൽ തുടക്കമായിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിൽ ബംഗളൂരു എഫ്സിയെ തോൽപ്പിക്കാൻ മോഹൻ ബഗാന് കഴിഞ്ഞിരുന്നു.ഇന്നത്തെ മത്സരത്തിൽ ഒഡീഷയും മുംബൈ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മാച്ച് വീക്കിലെ ഒഫീഷ്യൽ ടീം അവർ പുറത്തുവിട്ടിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും അഡ്രിയാൻ ലൂണ മാത്രമായിരുന്നു അതിൽ ഇടം നേടിയിരുന്നത്. കൂടാതെ പല മാധ്യമങ്ങളും ടീം ഓഫ് ദി വീക്ക് പുറത്ത് വിട്ടിട്ടുണ്ട്.പ്രധാനപ്പെട്ട മാധ്യമങ്ങളായ ട്രാൻസ്ഫർ മാർക്കറ്റ്,ഖേൽ നൗ എന്നിവരുടേത് നോക്കാം.

ട്രാൻസ്ഫർ മാർക്കറ്റിന്റെ ടീം ഓഫ് ദി വീക്കിൽ മൂന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇടം നേടിയിട്ടുണ്ട്. അതിൽ ഒന്ന് നായകൻ അഡ്രിയാൻ ലൂണയാണ്.മറ്റൊരു താരം മുഹമ്മദ് ഐമനണ്.മികച്ച പ്രകടനമായിരുന്നു ബംഗളൂരുവിനെതിരെ താരം നടത്തിയിരുന്നത്. അടുത്ത താരം വരുന്നത് പ്രഭീർ ദാസാണ്. റൈറ്റ് ബാക്ക് പൊസിഷനിൽ മികച്ച പ്രകടനം നടത്താൻ പ്രബീറിന് സാധിച്ചിരുന്നു.

ഖേൽ നൗവിന്റെ ടീം ഓഫ് ദി വീക്കിൽ 2 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് സ്ഥാനം നേടിയിട്ടുള്ളത്.ഡാനിഷ് ഫാറൂഖ്‌ ഈ ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്. മറ്റൊരു താരം പ്രബീർ ദാസ് തന്നെയാണ്. എന്നാൽ ക്യാപ്റ്റൻ ലൂണക്ക് ഈ ടീമിൽ ഇടമില്ല എന്നുള്ളത് പലർക്കും കൗതുകം ഉണ്ടാക്കിയിട്ടുണ്ട്. മലയാളി താരമായ രെഹ്നെഷാണ് ഈ രണ്ട് ടീമിലെയും ഗോൾകീപ്പർ പൊസിഷനിൽ ഉള്ളത്. സഹൽ ഖേൽ നൗ ടീമിൽ ഇടം നേടിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിനു വേണ്ടി വരുന്ന ഞായറാഴ്ചയാണ് ഇറങ്ങുക. മത്സരത്തിൽ എതിരാളികൾ ജംഷെഡ്പൂർ എഫ്സിയാണ്. കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത് എന്നത് കേരള ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാണ്.