ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീം ഓഫ് ദി വീക്ക്, കേരള ബ്ലാസ്റ്റേഴ്സ് നിന്നും ആരൊക്കെ സ്ഥാനം നേടി?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ഇപ്പോൾ അവസാനിച്ചിട്ടുണ്ട്. ഹൈദരാബാദും ഗോവയും തമ്മിലുള്ള മത്സരം നടന്നിട്ടില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്.ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്.ഒഡീഷ,ബ്ലാസ്റ്റേഴ്സ്,മുംബൈ എന്നിവർ തൊട്ടു പിറകിൽ വരുന്നു. ഏറ്റവും അവസാന സ്ഥാനത്തുള്ളത് ചെന്നൈയിൻ എഫ്സിയാണ്.

ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ ടീം ഓഫ് ദി വീക്ക് പുറത്തുവന്നിട്ടുണ്ട്.IFTWC യാണ് ടീം ഓഫ് ദി വീക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി കൊണ്ടാണ് ഇവർ ടീം ഓഫ് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യൻ ടീം ഓഫ് ദി വീക്ക് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.

ഈ ടീമിൽ സ്ഥാനം കണ്ടെത്താൻ രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.ഒരു താരം മറ്റാരുമല്ല,സെന്റർ ബാക്ക് പൊസിഷനിൽ മിന്നുന്ന പ്രകടനം നടത്തിയ പ്രീതം കോട്ടാലാണ്. അർഹിച്ച ഒരു സ്ഥാനം തന്നെയാണ് അദ്ദേഹം നേടിയിട്ടുള്ളത്. മറ്റൊരു ബ്ലാസ്റ്റേഴ്സ് താരം ജീക്സൺ സിങാണ്. പതിവുപോലെ മധ്യനിരയിൽ നിറഞ്ഞു കളിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.ജീക്സണും അർഹമായ സ്ഥാനം തന്നെയാണ് നേടിയിട്ടുള്ളത്.

മോഹൻ ബഗാന്റെ മലയാളി താരമായ സഹൽ ആദ്യ മത്സരത്തിൽ ഉജ്ജല പ്രകടനം നടത്തിയിരുന്നു.ഒരു അസിസ്റ്റ് അദ്ദേഹം നേടിയിരുന്നു. അദ്ദേഹവും ഇടം നേടിയിട്ടുണ്ട്.IFTWC യുടെ ടീം ഓഫ് ദി വീക്ക് ഇതാണ്. ഗോൾകീപ്പർ പൊസിഷനിൽ മലയാളി താരമായ രഹ്നേഷാണ് ഉള്ളത്. 3 സെന്റർ ബാക്ക്മാര്‍ വരുന്നു.പ്രീതം കോട്ടാൽ,അൻവർ,മെഹ്താബ് എന്നിവരാണ് ആ മൂന്ന് താരങ്ങൾ.മിഡ്‌ഫീൽഡിൽ ജീക്സൺ സിങ്ങും സഹൽ അബ്ദു സമദുമാണ് സ്ഥാനം നേടിയിട്ടുള്ളത്.

ഇരുവശങ്ങളിലും ലുങ്ടിം,റോഷൻ എന്നിവർ സ്ഥാനം കണ്ടെത്തി കഴിഞ്ഞു.ചാങ്തെ,പാർതിബ്,മൻവീർ എന്നിവരാണ് മുന്നേറ്റത്തിൽ വരുന്നത്. ഇന്ത്യൻ താരങ്ങളുടെ ടീം ഓഫ് ദി വീക്ക് ഇങ്ങനെയാണ്. ഇനി ഉടൻതന്നെ ഐഎസ്എൽ ഒഫീഷ്യൽ ടീം ഓഫ് ദി വീക്ക് പ്രഖ്യാപിക്കും.

ISLKerala BlastersTeam Of The Week
Comments (0)
Add Comment