കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വീക്കിലെ മത്സരം വിജയിച്ചിരുന്നു.മുഹമ്മദൻ എസ്സിക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.ആദ്യപകുതിയിൽ മോശം പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.പെപ്ര,ജീസസ് എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ മികയേൽ സ്റ്റാറേയുടെ സബ്സിറ്റ്യൂഷനുകൾ എപ്പോഴും ഫലം കാണാറുണ്ട്. കഴിഞ്ഞ മത്സരത്തിലും അത് തന്നെയാണ് കാണാൻ സാധിച്ചിട്ടുള്ളത്. ഏതായാലും അഞ്ചാം റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചതിന് പിന്നാലെ ടീം ഓഫ് ദി വീക്ക് ഐഎസ്എൽ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് 3 പേരാണ് ഇടം കണ്ടെത്തിയിട്ടുള്ളത്. അതിൽ ഒന്ന് സ്റ്റാറേ ആശാൻ തന്നെയാണ്. അതായത് ടീം ഓഫ് ദി വീക്കിന്റെ പരിശീലകൻ ആയി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത് സ്റ്റാറേയാണ്.
അതേസമയം 2 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂടി ടീമിൽ ഇടം നേടിയിട്ടുണ്ട്. ഒരാൾ സ്ട്രൈക്കർ ജീസസ് ജിമിനസാണ്. മറ്റൊരാൾ മധ്യനിരതാരമായ വിബിൻ മോഹനനാണ്. ഇങ്ങനെ മൂന്നു പേരാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇടം കണ്ടെത്തിയിട്ടുള്ളത്. ഗോൾകീപ്പർ ആയിക്കൊണ്ട് ജംഷഡ്പൂരിന്റെ ആൽബിനോ ഗോമസാണ് ഇടം നേടിയിട്ടുള്ളത്. പ്രതിരോധനിരയിൽ റോഷൻ നവോറം, സ്റ്റീഫൻ എസെ, ടോം ആൽഡ്രെഡ്,മെഹതാബ് സിംഗ് എന്നിവർ ഇടം നേടിയിട്ടുണ്ട്. മധ്യനിരയിൽ വിബിന് പുറമേ ഗ്രെഗ് സ്റ്റുവർട്ടും വാൻ നീഫുമാണ് ഇടം കണ്ടെത്തിയിട്ടുള്ളത്. മുന്നേറ്റ നിരയിൽ ജീസസിനൊപ്പം ജാമി മക്ലാരനും ജോർദാൻ വിൽമറും വരുന്നു. ഇങ്ങനെയാണ് ഈയാഴ്ചയിലെ ടീം ഓഫ് ദി വീക്ക് വരുന്നത്.
ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ ആറാം റൗണ്ട് പോരാട്ടം വെള്ളിയാഴ്ചയാണ് നടക്കുക. എതിരാളികൾ ബംഗളൂരു എഫ്സിയാണ്. ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക. വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ ആരാധകർ ഇപ്പോൾ ആ മത്സരത്തിൽ നിന്നും ആവശ്യപ്പെടുന്നില്ല.