ഒരുപാട് കാലം കേരള ബ്ലാസ്റ്റേഴ്സിന് മിന്നുന്ന പ്രകടനം പുറത്തെടുത്ത മലയാളി സൂപ്പർ താരമാണ് സഹൽ അബ്ദുസമദ്.ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു ഇദ്ദേഹം. എന്നാൽ പിന്നീട് ക്ലബ്ബ് വിട്ടുകൊണ്ട് സഹൽ മോഹൻ ബഗാനിലേക്ക് പോവുകയായിരുന്നു.നിലവിൽ മോഹൻ ബഗാന്റെ താരമാണ് അദ്ദേഹം.
ഇന്ന് ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായ മനോളോ മാർക്കസ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിൽ ഇടം നേടാൻ സഹലിന് കഴിഞ്ഞിട്ടില്ല. അതിന്റെ കാരണം താരത്തിന് കളിക്കാൻ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നത് തന്നെയാണ്. മാത്രമല്ല പഴയ ഫോമിൽ കളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുമില്ല. അതുകൊണ്ടാണ് ഇന്ത്യൻ ടീമിൽ നിന്നും അദ്ദേഹം പുറത്തായത്.
കേരള ബ്ലാസ്റ്റേഴ്സിലായിരുന്ന സമയത്ത് സ്ഥിരമായി ഇന്ത്യൻ ടീമിൽ ഇടം നേടാൻ സഹലിന് സാധിച്ചിരുന്നു.അദ്ദേഹത്തിന്റെ കരിയറിന്റെ പീക്ക് സമയം ബ്ലാസ്റ്റേഴ്സിൽ തന്നെയായിരുന്നു. മോഹൻ ബഗാനിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ടീമിനോടൊപ്പം കിരീടങ്ങളൊക്കെ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ വ്യക്തിഗത ലെവലിൽ പുരോഗതി കൈവരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിട്ടുള്ളത്.ആ അർത്ഥത്തിൽ ബ്ലാസ്റ്റേഴ്സ് വിട്ടത് അബദ്ധമായി എന്ന് വേണമെങ്കിൽ പറയാം. ഒരുപാട് മികച്ച താരങ്ങൾ ഉള്ളതുകൊണ്ടുതന്നെ മോഹൻ ബഗാനിൽ സ്ഥിരമായി അവസരം ലഭിക്കണമെങ്കിൽ കൂടുതൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.സഹലിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളി ഫുട്ബോൾ പ്രേമികൾ.അദ്ദേഹം കൂടുതൽ കരുത്തോടെ തിരിച്ചുവരും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.