ഇവിടുത്തെ പോലീസ് ഞാനാണ്, ഏറ്റവും കൂടുതൽ ഫൈൻ നോവക്കെന്ന് ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പത്താമത്തെ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്.എതിരാളികൾ ഗോവയാണ്.കൊച്ചിയിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക.കഴിഞ്ഞ മത്സരത്തിൽ ചെന്നൈയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഈ മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് വിജയം നേടാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഈ മത്സരത്തിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ഒരു പോഡ് കാസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്.അഡ്രിയാൻ ലൂണയുമായുള്ള അഭിമുഖമായിരുന്നു അത്. ട്രെയിനിങ്ങിന് ലേറ്റായി വന്നാലുള്ള ശിക്ഷകളെക്കുറിച്ച് ലൂണയോട് ചോദിക്കപ്പെട്ടിരുന്നു. വളരെ രസകരമായ രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്.ലൂണ പറഞ്ഞത് ഇങ്ങനെയാണ്.

‘ഈ ടീമിനകത്ത് പോലീസ് ഞാനാണ്. ഒരുപാട് പണം ഇവിടെയുണ്ട്. മീറ്റിങ്ങിനിടയിൽ ഫോൺ അടിച്ചാൽ ഫൈനാണ്,ബസ്സിലേക്ക് ലേറ്റായി വന്നാലും ഫൈൻ തന്നെയാണ്.ഇത് തമാശയായി തോന്നുമെങ്കിലും നമ്മളെ കൂടുതൽ പ്രൊഫഷനലുകൾ ആക്കുന്നത് ഇതാണ്.ടീമിനകത്ത് ഏറ്റവും കൂടുതൽ ഫൈൻ ലഭിച്ച ആളുടെ പേര് ഞാൻ പറയുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ജേഴ്സി നമ്പർ 77 ആണ് ‘ ഇതാണ് ചിരിച്ചുകൊണ്ട് ലൂണ പറഞ്ഞിട്ടുള്ളത്.

അതായത് ഏറ്റവും കൂടുതൽ ഫൈൻ ലഭിച്ചിട്ടുള്ളത് നോവക്കാണ് എന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ക്ലബ്ബിനകത്ത് അച്ചടക്കത്തിന് വളരെ പ്രാധാന്യമുണ്ട് എന്ന് വ്യക്തമാണ്. ഏതായാലും ബ്ലാസ്റ്റേഴ്സിന് വിജയം തുടരൽ അനിവാര്യമാണ്.എന്നാൽ മാത്രമാണ് കൂടുതൽ മുന്നോട്ടു പോകാനാവുക.

KbfcKerala Blasters
Comments (0)
Add Comment