കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. 8 മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ടു വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകനും ലഭിക്കുന്നുണ്ട്.
കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം നടന്ന പ്രസ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേ ഇന്ത്യൻ സൂപ്പർ ലീഗിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.ഇവിടം തനിക്ക് ഇഷ്ടമായി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഓരോ ആഴ്ചയും കൂടുതൽ കടുപ്പമേറിയ മത്സരങ്ങൾ വരുന്നതുകൊണ്ട് ലീഗ് കൂടുതൽ മെച്ചപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റാറേ പറഞ്ഞ വാക്കുകൾ നോക്കാം.
‘ ഞാൻ ഇവിടെ എത്തിയത് മുതൽ ഈ ലീഗിനെ എനിക്ക് ഇഷ്ടപ്പെട്ടു. ഇന്ത്യൻ ഫുട്ബോൾ കൂടുതൽ കൂടുതൽ മെച്ചപ്പെടുകയാണെന്ന് ഞാൻ കരുതുന്നു. ക്ലബ്ബ് കൂടുതൽ പണമിറക്കുന്നു അക്കാദമികളിൽ കൂടുതൽ നിക്ഷേപിക്കുന്ന. ലീഗിന്റെ വളർച്ചയിൽ നിർണായകമാകുമെന്ന് ഞാൻ കരുതുന്നു. അക്കാദമികൾ മെച്ചപ്പെടുത്തുക എന്നത് പ്രധാനപെട്ട കാര്യമാണ്. കൂടാതെ ഓരോ ആഴ്‌ചയും കടുപ്പമേറിയ മത്സരങ്ങൾ കൊണ്ടുവരുന്നതിലൂടെ ലീഗ് കൂടുതൽ മെച്ചപ്പെടുന്നു ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കടുത്ത മത്സരങ്ങൾ ഐഎസ്എല്ലിൽ നടക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല. പക്ഷേ ബ്ലാസ്റ്റേഴ്സ് റിസൾട്ട് ഉണ്ടാക്കാൻ കഴിയാത്തതാണ് ആരാധകരെ ഏറെ നിരാശപ്പെടുത്തുന്ന കാര്യം. ഇനിയും ബ്ലാസ്റ്റേഴ്സ് തോൽവികൾ വഴങ്ങുകയാണെങ്കിൽ സ്റ്റാറേയെ പുറത്താക്കണം എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.ഏതായാലും വളരെ നിർണായകമായ മത്സരങ്ങളാണ് ഇന്റർനാഷണൽ ബ്രേക്കിന് ശേഷം കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.