അക്കാര്യത്തിൽ ഞാൻ വളരെയധികം നിരാശനാണ്: തുറന്ന് പറഞ്ഞ് സ്റ്റാറേ!
ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത്. ആദ്യപകുതിയിൽ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് പിറകിൽ പോയി.എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വന്ന ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ നേടിക്കൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു.പെപ്രയും ജീസസുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ മികച്ചതായി മാറുകയായിരുന്നു. ആദ്യപകുതിയുടെ കാര്യത്തിൽ താൻ വളരെയധികം നിരാശനാണ് എന്ന് മത്സര ശേഷം പരിശീലകൻ സ്റ്റാറേ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.
‘ എതിരാളികൾ വളരെ മികച്ച ഒരു ടീമാണ്.നല്ല പരിശീലനം അവർക്ക് ലഭിച്ചിട്ടുണ്ട്. ആദ്യപകുതിയിൽ ഞങ്ങളെക്കാൾ മികച്ചു നിന്നത് അവർ തന്നെയാണ്. ഞങ്ങൾ ഒരുപാട് ബോളുകൾ നഷ്ടപ്പെടുത്തി കളഞ്ഞു. ആദ്യപകുതിയുടെ പ്രകടനത്തിന്റെ കാര്യത്തിൽ ഞാൻ അസ്വസ്ഥനും നിരാശനുമാണ്. ആദ്യ പകുതിക്ക് പിരിഞ്ഞതിനു ശേഷം താരങ്ങളുമായി നല്ല രീതിയിൽ സംസാരിക്കാൻ കഴിഞ്ഞു.
രണ്ടാം പകുതിയിൽ ഞങ്ങൾ കൂടുതൽ മികവിലേക്ക് ഉയർന്ന് രണ്ടു ഗോളുകൾ നേടി.അവർ കൂടുതൽ ഇന്റൻ സിറ്റി കാണിക്കുകയും ചെയ്തു. ഞങ്ങൾക്ക് കൂടുതൽ അവസരങ്ങൾ അതുവഴി ലഭിക്കുകയും ചെയ്തു. ഞങ്ങൾ അർഹിച്ച ഒരു വിജയം തന്നെയാണ് സ്വന്തമാക്കിയിട്ടുള്ളത് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്. രണ്ടാം പകുതിയിലാണ് കൂടുതൽ ഒത്തിണക്കം കാണിച്ചു തുടങ്ങിയത്. എന്നാൽ കരുത്തരായ ബംഗളൂരു എഫ്സിയാണ് അടുത്ത മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വളരെയധികം കഠിനമായിരിക്കും.