മോശമല്ലാത്ത ഒരു തുടക്കം ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടാക്കിയെടുക്കാൻ സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറേക്ക് സാധിച്ചിട്ടുണ്ട്. നാല് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് ക്ലബ്ബ് നേടിയിട്ടുള്ളത്. ഇങ്ങനെ മോശമല്ലാത്ത റിസൾട്ട് ഉണ്ടെങ്കിലും ആരാധകർക്ക് നിരാശ മാത്രമാണ് ബാക്കി. കാരണം ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിക്കുമായിരുന്നു.
സ്റ്റാറേ കഴിഞ്ഞ മത്സരങ്ങൾക്ക് ശേഷമൊക്കെ പറഞ്ഞ ഒരു പൊതുവായ കാര്യം ബ്ലാസ്റ്റേഴ്സ് പുരോഗതി കൈവരിക്കുന്നു എന്നുള്ളതാണ്. ഓരോ മത്സരം കൂടുന്തോറും കൂടുതൽ കൂടുതൽ മെച്ചപ്പെടുന്നു എന്നാണ് ഇദ്ദേഹത്തിന്റെ നിരീക്ഷണം. ഏതായാലും സ്റ്റാറേയുടെ വളരെ അഗ്രസീവായി കളിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ബോൾ ലഭിച്ചാൽ ഉടൻ ആക്രമണങ്ങൾ നടത്താനുള്ള ഒരു മെന്റാലിറ്റി ക്ലബ്ബ് കാണിക്കുന്നുണ്ട്.
ഏതായാലും തന്റെ ശൈലിയെ കുറിച്ച് അദ്ദേഹം നേരത്തെ സംസാരിച്ചിരുന്നു. ഹൈ പ്രസിംഗ്, ബോൾ കൂടുതൽ നേരം കൈവശം വയ്ക്കുക എന്നതൊക്കെയാണ് സ്റ്റാറേയുടെ ശൈലി. തന്റെ ഈ ശൈലിക്ക് വിബിൻ,അഡ്രിയാൻ ലൂണ തുടങ്ങിയ താരങ്ങളെ അത്യാവശ്യമാണ് എന്നും ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ കൂടുതൽ ബോൾ പൊസഷൻ ഉണ്ടാവുക, കൂടാതെ നല്ല രൂപത്തിൽ പ്രസ് ചെയ്യുക,ഇതൊക്കെയാണ് എന്റെ ശൈലികളായി കൊണ്ടുവരുന്നത്. ഇത് കളിക്കളത്തിൽ നടപ്പിലാക്കണമെങ്കിൽ അഡ്രിയാൻ ലൂണ,വിബിൻ തുടങ്ങിയ താരങ്ങൾ അത്യാവശ്യമാണ് ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ സീസണൽ മികച്ച പ്രകടനം പുറത്തെടുക്കാൻ വിപിന് കഴിയുന്നുണ്ട്.മധ്യനിരയിൽ അദ്ദേഹം തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അതേസമയം അഡ്രിയാൻ ലൂണ അസുഖത്തിൽ നിന്നും മുക്തനായി വരുന്നതേയുള്ളൂ.ഈ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അദ്ദേഹം കൂടുതൽ മികച്ച രൂപത്തിലേക്ക് മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.