മാസ്മരിക ഫോമിൽ തിയാഗോ അൽമാഡ,ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ ഡെർബിക്ക് വേദിയൊരുങ്ങുന്നു.
അർജന്റീനയുടെ മിന്നും താരമായ തിയാഗോ അൽമാഡ ഇപ്പോൾ അപാരഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മേജർ ലീഗ് സോക്കർ ക്ലബ്ബായ അറ്റലാന്റ യുണൈറ്റഡ് താരമാണ് അദ്ദേഹം. 22 വയസ്സ് മാത്രം പ്രായമുള്ള അൽമാഡ ഈ സീസണിൽ അതിഗംഭീര പ്രകടനമാണ് നടത്തുന്നത്.
കഴിഞ്ഞ ദിവസം ഒരു തകർപ്പൻ ഗോൾ താരത്തിൽ നിന്നും പിറന്നിരുന്നു. ഒന്നാന്തരം വെടിച്ചില്ല് ഗോളുകളാണ് പലപ്പോഴും ഈ അർജന്റീനക്കാരൻ നേടാറുള്ളത്. 18 ലീഗ് മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും 9 അസിസ്റ്റുകളും ഈ സൂപ്പർ താരം നേടിയിട്ടുണ്ട്. അതായത് ആകെ 17 ഗോളുകളിൽ അദ്ദേഹം കോൺട്രിബ്യൂട്ട് ചെയ്തു കഴിഞ്ഞു.
ഇതോടെ യൂറോപ്പിലെ പല ക്ലബ്ബുകളും അദ്ദേഹത്തിൽ കണ്ണ് വച്ചിട്ടുണ്ട്.ചിലർ അന്വേഷണങ്ങൾ നടത്തുകയും ചെയ്തു.ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർക്ക് ഈ അർജന്റീന താരത്തെ വേണം. അവർ അൽമാഡയുടെ ക്യാമ്പിനെ ബന്ധപ്പെട്ടിട്ടുണ്ട്. അതായത് ഈ അർജന്റീന താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ ഒരു മാഞ്ചസ്റ്റർ ഡെർബി ഒരുപക്ഷേ നമുക്ക് കാണാൻ കഴിഞ്ഞേക്കും.
അർജന്റീന ക്ലബ്ബായ വെലസിൽ നിന്നായിരുന്നു അൽമാഡ അമേരിക്കയിൽ എത്തിയിരുന്നത്.അധികം വൈകാതെ തന്നെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗിൽ ഇദ്ദേഹം ഉണ്ടാവും.അർജന്റീനയുടെ നാഷണൽ ടീമിന് വേണ്ടി നാല് മത്സരങ്ങൾ കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തിട്ടുണ്ട്. അർജന്റീനയുടെ ഭാവി സൂപ്പർതാരമാണ് അൽമാഡ.