കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുകൊണ്ടാണ് തുടങ്ങിയിട്ടുള്ളത്. പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിട്ടുള്ളത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കോട്ടാലിന്റെ അസിസ്റ്റിൽ നിന്നും ജീസസ് ജിമിനസാണ് നേടിയിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന ഒന്നാണ്. പ്രകടനവും മോശമായിരുന്നു എന്നത് ആരാധകരുടെ നിരാശ വർദ്ധിപ്പിക്കുന്ന കാര്യമാണ്.ഈ തോൽവി വളരെയധികം വേദനാജനകമാണ് എന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ മത്സരശേഷം തുറന്ന് പറഞ്ഞിട്ടുണ്ട്. പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരും എന്നുകൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ഞാൻ പോസിറ്റീവ് ആണെങ്കിലും ഈ തോൽവി വളരെയധികം വേദനാജനകമാണ്. എന്നാൽ ഞങ്ങൾ പൂർവ്വാധികം ശക്തിയോടുകൂടി തിരിച്ചുവരും.സമനില ഗോൾ നേടിയതിനുശേഷം ഒരു ഗോൾ കൂടി നേടാനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ അവിചാരിതമായി കൊണ്ട് ഞങ്ങൾക്ക് ഗോൾ വഴങ്ങേണ്ടിവന്നു.ഭാവിയിൽ ഇങ്ങനെയൊരു ഗോൾ ഇനി ഞങ്ങൾ വഴങ്ങില്ല. അത് ഒഴിവാക്കും ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഡിഫൻസീവ് എററിൽ നന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ വഴങ്ങിയത്. തുടർച്ചയായ രണ്ടാം തവണയാണ് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന് പഞ്ചാബിനോട് തോൽക്കേണ്ടി വരുന്നത്. കഴിഞ്ഞ സീസണിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് പഞ്ചാബ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു.അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടുക.അടുത്ത ഞായറാഴ്ചയാണ് ഈ മത്സരം നടക്കുക.