മുംബൈ സിറ്റിയുടെ പതനം ആരംഭിച്ചുവോ? പരിശീലകന് പുറമേ മൂന്ന് വിദേശ താരങ്ങളും ക്ലബ്ബ് വിട്ടു, നിർണായക സമയത്ത് അതീവ പ്രതിസന്ധിയിൽ ക്ലബ്ബ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻമാരായ മുംബൈ സിറ്റിക്ക് ഇതിപ്പോൾ കഷ്ടകാലത്തിന്റെ സമയമാണ്. അവർക്ക് ആദ്യം അവരുടെ മുഖ്യ പരിശീലകനെ നഷ്ടമായിരുന്നു.ഡെസ് ബക്കിങ്‌ഹാം മുംബൈ സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിയുകയായിരുന്നു. പകരം പീറ്റർ ക്രാറ്റ്ക്കിയെ കൊണ്ടുവന്ന ആ വിടവ് നികത്താൻ അവർക്ക് സാധിച്ചു.

എന്നാൽ പ്രശ്നങ്ങൾ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ ഗ്രെഗ് സ്റ്റുവർട്ട് ക്ലബ്ബ് വിടുകയായിരുന്നു. അദ്ദേഹം തന്റെ ജന്മനാട്ടിലേക്ക് തന്നെ മടങ്ങിപ്പോയി. അവസാന മത്സരത്തിൽ പലവിധ വിവാദങ്ങളും ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് അദ്ദേഹം മുംബൈ സിറ്റി വിടാൻ തീരുമാനിച്ചത്.അത് അവർക്ക് വലിയ ആഘാതം സൃഷ്ടിച്ച ഒരു കാര്യമായിരുന്നു.

അതിനു പിന്നാലെ റോസ്റ്റിൻ ഗ്രിഫിത്ത്സും ക്ലബ്ബ് വിടുകയായിരുന്നു.വിവാദങ്ങളുടെ നായകനാണ് ഇദ്ദേഹം. കലിംഗ സൂപ്പർ കപ്പിലെ സെമിയിൽ ഇദ്ദേഹം റെഡ് കാർഡ് വഴങ്ങിയിരുന്നു.ഇങ്ങനെ വിവാദങ്ങളോട് കൂടി തന്നെയാണ് അദ്ദേഹവും മുംബൈ കരിയർ അവസാനിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ മാധ്യമങ്ങളാണ് താരം ക്ലബ്ബ് വിടുന്ന കാര്യം സ്ഥിരീകരിച്ചിരുന്നത്.ഇതോടെ പ്രതിരോധത്തിലും മുംബൈയ്ക്ക് തിരിച്ചടി ഏറ്റു.

ഇന്നലെ മറ്റൊരു പ്രധാനപ്പെട്ട താരത്തെ കൂടി മുംബൈ സിറ്റിക്ക് നഷ്ടമായി.ഡച്ച് ഫുട്ബോളറായ എല്‍ ഖയാത്തി കൂടി ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം മാർക്കസ് മെർഗുലാവോയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്ന് വിദേശ താരങ്ങളെയാണ് ഒരൊറ്റയടിക്ക് മുംബൈ സിറ്റിക്ക് നഷ്ടമായിട്ടുള്ളത്. പകരം കൂടുതൽ മികച്ച താരങ്ങളെ എത്തിക്കാനുള്ള സമയം അവരുടെ കൈവശം ഇല്ല. ഏതായാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിൽ മുംബൈ സിറ്റിക്ക് ഇതിന്റെ പ്രതിസന്ധികൾ അനുഭവിക്കേണ്ടി വന്നേക്കും.കലിംഗ സൂപ്പർ കപ്പിൽ സെമിയിൽ പുറത്തായത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇന്ത്യൻ ഫുട്ബോൾ അധികൃതർക്കെതിരെ മുംബൈ ആരാധകരും ക്ലബ്ബും ആഞ്ഞടിച്ചിരുന്നു.ഈയിടെ മുംബൈ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കുകയും ചെയ്തിരുന്നു. അവരുടെ ക്ലബ്ബിലെ പ്രതിസന്ധി തുറന്നു കാണിക്കുന്നതായിരുന്നു ആ സ്റ്റേറ്റ്മെന്റ്. ഏതായാലും പരിശീലകനായ പീറ്റർ ക്രാറ്റ്ക്കിക്ക് പിടിപ്പത് പണിയാണ് രണ്ടാംഘട്ടത്തിൽ കാത്തിരിക്കുന്നത്.

Mumbai City FcTransfer Rumour
Comments (0)
Add Comment