ഐഎസ്എല്ലിലെ ഏറ്റവും മികച്ച ആരാധകർ,ബ്ലാസ്റ്റേഴ്സ് മൂന്നാമത്, ഇതിനോട് നിങ്ങൾക്ക് യോജിക്കാനാകുമോ?
ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു.അതിന്റെ ഫലമായി കൊണ്ട് ആരാധക പിന്തുണയും ഏറെയായിരുന്നു.കൊച്ചിയിലെ ഭൂരിഭാഗം മത്സരങ്ങളിലും 30,000ത്തിനു മുകളിൽ വരുന്ന ആരാധകർ സന്നിഹിതരായിരുന്നു. പക്ഷേ രണ്ടാംഘട്ടത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു.
നിരവധി തോൽവികളാണ് പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നത്. അതുകൊണ്ടുതന്നെ കൊച്ചിയിലെ അറ്റന്റൻസിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മഞ്ഞപ്പട ഇപ്പോഴും അതിശക്തമായ രീതിയിൽ തന്നെ തങ്ങളുടെ പിന്തുണകൾ ക്ലബ്ബിന് നൽകുന്നുണ്ട്. ഇതിനിടെ പ്രമുഖ ഇന്ത്യൻ മാധ്യമമായ ഖേൽ നൗ ഒരു റാങ്കിംഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഫാൻബേസുള്ള ഇന്ത്യൻ ക്ലബ്ബുകളുടെ റാങ്കിങ്ങാണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മൂന്നാം സ്ഥാനത്താണ് എന്നതാണ്. ആദ്യ രണ്ട് സ്ഥാനങ്ങളും കൊൽക്കത്തൻ ടീമുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. മോഹൻ ബഗാന്റെ ആരാധകരാണ് ഒന്നാം സ്ഥാനം കയ്യടക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ഈസ്റ്റ് ബംഗാൾ വരുന്നു. ഇവർക്ക് പുറകിലാണ് ബ്ലാസ്റ്റേഴ്സ് ഫാൻസ് വരുന്നത്.
നാലാം സ്ഥാനം നേടിയിരിക്കുന്നത് ജംഷെഡ്പൂർ എഫ്‍സിയാണ്. അഞ്ചാം സ്ഥാനത്താണ് പിന്നീട് ബംഗളൂരു എഫ്സി വരുന്നത്.5 ക്ലബ്ബുകളുടെ റാങ്ക് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഇന്ത്യയിലെ എന്നല്ല, ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകരിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ. അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തുണ ഈ ആരാധകരെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. വളരെ മികച്ച സംഘാടനമുള്ള ആരാധകർ കൂടിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ.