ലൂണയല്ലാതെ മറ്റാര് സുഹൃത്തുക്കളെ..! ടോപ്പ് 5 താരങ്ങളുടെ ലിസ്റ്റ് വന്നു.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ രണ്ടു മത്സരങ്ങളിലും ഏറെ മികവോടുകൂടി കളിക്കാൻ നായകനായ അഡ്രിയാൻ ലൂണക്ക് സാധിച്ചിരുന്നു. ആദ്യമത്സരത്തിൽ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയപ്പോൾ അതിലൊരു ഗോൾ ലൂണയുടെ വകയായിരുന്നു. രണ്ടാം മത്സരത്തിൽ ജംഷഡ്പൂരിനെ ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത് ലൂണയുടെ ഗോളിലാണ്.

ആ മത്സരത്തിലും മികച്ച പ്രകടനമാണ് ഈ ക്യാപ്റ്റൻ നടത്തിയിട്ടുള്ളത്.ഖേൽ നൗ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ആഴ്ചയിലെ ഏറ്റവും മികച്ച 5 പെർഫോമൻസ് വിലയിരുത്തിയപ്പോൾ അതിൽ ഇടം നേടാൻ ഈ ബ്ലാസ്റ്റേഴ്സ് താരത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ രണ്ടാമത്തെ ആഴ്ചയിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെയും അവരുടെ പ്രകടനത്തെയും ഖേൽ നൗ വിലയിരുത്തിയിട്ടുണ്ട്. അതിലും ഇടം നേടാൻ ലൂണക്ക് സാധിച്ചിട്ടുണ്ട്.

ഗോൾ മാറ്റി നിർത്തിയാലും ലൂണ വളരെ മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരത്തിൽ നടത്തിയിട്ടുള്ളത്.എപ്പോഴും മത്സരത്തിൽ ഊർജ്ജസ്വലനായ നിലകൊള്ളുന്നു എന്നതാണ് ലൂണയുടെ പ്രത്യേകത.ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം തന്റെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുന്നുണ്ട്. തന്റെ സഹതാരങ്ങൾക്ക് ആവശ്യമായ പ്രചോദനങ്ങളും നിർദ്ദേശങ്ങളും നൽകാൻ ലൂണ സമയം കണ്ടെത്താറുണ്ട്.

ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് വരുന്നത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നെസ്റ്റർ അൽബിയാഷാണ്. നാലാം സ്ഥാനം നേടിയിരിക്കുന്നത് മുംബൈ സിറ്റി എഫ്സിയുടെ സൂപ്പർ താരമായ ഗ്രേഗ് സ്റ്റെവർട്ടാണ്. മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ലൂണ വരുന്നത്. രണ്ടാം സ്ഥാനത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പാർതിബ് ഗോഗോയ് വരുന്നു. തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ഈ സൂപ്പർ താരം ഭാവി ഇന്ത്യക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്. ഒന്നാം സ്ഥാനത്ത് വരുന്നത് ഈസ്റ്റ് ബംഗാളിന്റെ ക്ലെയ്റ്റൻ സിൽവയാണ്.മികച്ച പ്രകടനം രണ്ടാം റൗണ്ടിൽ അദ്ദേഹം നടത്തിയിരുന്നു.

ലൂണയുടെ മുന്നിലുള്ള അടുത്ത വെല്ലുവിളി മൂന്നാം റൗണ്ട് പോരാട്ടത്തിൽ മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് വച്ച് പരാജയപ്പെടുത്തുക എന്നതാണ്. അത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷേ ബ്ലാസ്റ്റേഴ്സ് മനസ്സ് വെച്ചാൽ അതും സാധ്യമാകും എന്ന് തന്നെയാണ് ആരാധകർ അടിയുറച്ച് വിശ്വസിക്കുന്നത്.

Adrian Lunaindian Super leagueKerala Blasters
Comments (0)
Add Comment