ഗോളടിയുടെ കാര്യത്തിൽ ഇന്ന് രാജാവ് ക്രിസ്റ്റ്യാനോ തന്നെ,പുറകിലുള്ളത് ലിയോ മെസ്സി.അതിനുശേഷം ആരൊക്കെ?

ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലോങ്‌റ്റിവിറ്റി കയ്യടി അർഹിക്കുന്ന ഒരു കാര്യമാണ്. കഴിഞ്ഞ 15 വർഷത്തോളം ഇരുവരും ഒരുപോലെ മികവ് പുലർത്തി പോരുന്നുണ്ട്. നിരവധി ഗോളുകളാണ് ഈ സമയത്ത് രണ്ടു താരങ്ങളും അടിച്ചു കൂട്ടിയിട്ടുള്ളത്.

ആക്റ്റീവ് ഫുട്ബോൾ താരങ്ങളിൽ അഥവാ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കാതെ ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.838 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.അൽ നസ്റിന്റെ താരമായ റൊണാൾഡോ 14 ഗോളുകൾ അവർക്ക് വേണ്ടി നേടിയിട്ടുണ്ട്.

രണ്ടാം സ്ഥാനത്താണ് ലയണൽ മെസ്സി വരുന്നത്.807 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. നിലവിൽ ഇന്റർ മിയാമിയുടെ താരമാണ് മെസ്സി.അരങ്ങേറ്റം അദ്ദേഹം നടത്തിയിട്ടില്ല. മൂന്നാം സ്ഥാനത്ത് പോളണ്ടിന്റെയും ബാഴ്സയുടെയും താരമായ റോബർട്ട് ലെവന്റോസ്ക്കിയാണ്.637 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.544 ഗോളുകൾ നേടിയിട്ടുള്ള ലൂയിസ് സുവാരസാണ് നാലാമത് വരുന്നത്. ഇപ്പോൾ ബ്രസീലിലാണ് സുവാരസ് കളിച്ചുകൊണ്ടിരിക്കുന്നത്.

ക്ലബ്ബിനു വേണ്ടിയും രാജ്യത്തിന് വേണ്ടിയും ആകെ നേടിയ ഗോളുകളുടെ എണ്ണമാണ് ഇതിൽ പരിഗണിച്ചിട്ടുള്ളത്. ക്ലബ്ബ് ഫുട്ബോളിലും ഇന്റർനാഷണൽ ഫുട്ബോളിലും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ക്രിസ്റ്റ്യാനോയാണ്. പക്ഷേ 36 കാരനായ മെസ്സിക്ക് റെക്കോർഡുകൾ എല്ലാം കടപുഴക്കാൻ സമയം ധാരാളമായി തന്നെയുണ്ട്.

Cristiano RonaldoLionel Messi
Comments (0)
Add Comment